Thursday, February 25

‘വയസ്സ് 88 അല്ലേ ആയുള്ളൂ, 15 കൊല്ലം കൂടി കഴിഞ്ഞ് മതിയായിരുന്നല്ലോ’ ; ഇ ശ്രീധരനെ പരിഹസിച്ച് സിദ്ധാർഥ്

ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാൻ  ഇ.ശ്രീധരനെതിരെ പരിഹാസവുമായി  നടന്‍ സിദ്ധാര്‍ത്ഥ്.

88 വയസ്ലല്ലേ ആയിട്ടുള്ളൂ. കുറച്ച് വര്‍ഷം കൂടി കാത്തിരുന്നശേഷം ഈ തീരുമാനം എടുത്താൽ പോരായിരുന്നോ.  സിദ്ധാര്‍ത്ഥ് പരിഹാസപൂർവ്വം ട്വീറ്റ് ചെയ്തു..

‘ ഒരു സാങ്കേതികവിദഗ്ധനെന്ന നിലയില്‍ ‘ഇ. ശ്രീധരന്‍ സാറിൻ്റെ  സേവനങ്ങളുടെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ആവേശഭരിതനാണ് ഞാന്‍. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ‘

തീരുമാനം കുറച്ച് നേരത്തെയായി പോയോ എന്നൊരു ആശങ്കയെനിക്കുണ്ട്. ഒരു പത്തോ പതിനഞ്ചോ വര്‍ഷം കാത്തിരുന്നിട്ട് മതിയായിരുന്നു. അദ്ദേഹത്തിന് വെറും 88 വയസ്സല്ലേ ആയിട്ടുള്ളു,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഇരട്ടിക്കുമെന്ന് ഇ.ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഇതെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ ചാകരയായിരുന്നു.

Spread the love
Read Also  എലൈറ്റ് ക്ലാസ്സിന്റെ വികസനമായ കൊച്ചി മെട്രോ ഒന്നാം വർഷം ആഘോഷിക്കുമ്പോൾ