Tuesday, May 26

കാട്ടിലേക്ക് മടക്കിവിടാൻ ശ്രമിച്ച ആനക്കുട്ടിയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ച് ശ്രീദേവി എസ് കർത്ത എഴുതുന്നു

ഇന്നലെ (04/10/19) വേൾഡ് അനിമൽ ഡേ ആയിരുന്നു. ആ ദിവസം തന്നെ ഒരു മാസത്തിൽ താഴെ പ്രായമുള്ള കിങ്ങിണി അഥവാ വർഷ എന്ന ആനക്കുട്ടി കോട്ടൂരിലെ ആന സങ്കേതത്തിൽ ചെരിഞ്ഞു. കിങ്ങിണിയുടെ മരണത്തിനു ദുഃഖ ഭാരം കൂടുതലാണ്. കാരണം കുറച്ചു നാൾ കൂടി ആരോഗ്യവതിയായി അവൾ കഴിഞ്ഞിരുന്നുവെങ്കിൽ ,ബാക്കിയുള്ള അവളുടെ ജീവിതം ഒരു പക്ഷെ കാട്ടിൽ അവളുടെ കുടുംബത്തോടൊപ്പം ആയിരുന്നേനെ… അതിനു വേണ്ടിയുള്ള വിശ്രമമില്ലാത്ത ശ്രമത്തിലായിരുന്നു ഞങ്ങൾ. ഞങ്ങൾ എന്ന് പറഞ്ഞാൽ 8 മൃഗസംരക്ഷക സംഘടനകളിലെ പ്രവർത്തകർ.

പി എഫ് എ ( ലത ഇന്ദിര, ഷമീം ഫാറൂഖ്, ശ്രീദേവി എസ് കർത്താ ) എച്ച്. സാലി വർമ്മ, എൽസാ ഫൗണ്ടേഷനിലെ പ്രകാശ് സാഷ, എസ് ഇ ഡബ്ളിയൂ അയ്യർ,, രാജീവ് കുറുപ്പ്, പി എ ഡബ്ളിയൂ കാനൂർ സുഷമ പ്രഭു, എസ് പി സി ഐ ഇടുക്കി ജയചന്ദ്രൻ നായർ, ർ ആന വിദഗ്ദ്ധൻ രാജേഷ് കൊടക്കാട് എന്നിവർക്കൊപ്പം Asian Nature Conservation Foundation സീനിയര്‍ സയന്റിസ്റ്റ് സുരേന്ദ്രവര്‍മ, അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ യുവ ശാസ്ത്രജ്ഞർ നവീൻ, കിഷോർ വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യ എന്നിവരും ചേർന്നു നടത്തിയ ഒരു സംരംഭമായിരുന്നു ആനക്കുട്ടിയെ തിരിച്ചു കാട്ടിൽ അതിന്റെ അമ്മയോടും ആനക്കൂട്ടത്തോടും ചേർക്കുക എന്നത്. അത്യന്തം ശ്രമകരവും ഒരു പാട് വെല്ലുവിളികളും ഉൾപ്പെടുന്ന ആ ശ്രമത്തിൽ ഞങ്ങൾ 90% വിജയിച്ചിരുന്നു…

നിലമ്പൂർ കരുളായി ഭാഗത്തു നിന്നു കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു വന്നത് എന്ന് കരുതപ്പെടുന്ന ,ഒരു മാസത്തിൽ താഴെയുള്ള ആനകുട്ടിയായിരുന്നു കിങ്ങിണി… കിട്ടുമ്പോഴും തുടർന്നും ആരോഗ്യവതിയായിരുന്നു എന്നതാണ് അവളെ തിരിച്ചു ആനക്കൂട്ടത്തിലേക്കു ചേർക്കാൻ കഴിയും എന്ന് ഞങ്ങൾക്ക് പ്രത്യാശ തന്നത്… അങ്ങിനെ ഒരു പ്രൊജക്റ്റ്‌ അവതരിപ്പിച്ചപ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ സുരേന്ദ്രകുമാർ യാതൊരു തടസവും ഉന്നയിക്കാതെ ഉടനടി അനുവാദം തന്നു. കൺസർവേഷൻ ഓഫ് ഫോറസ്റ്റ് ശ്രീ അനൂപ് സർവവിധ പിന്തുണയും നൽകി. ഡി എഫ് ഒ സൗത്ത്, നോർത്തും നിലംബൂർ ആനക്കൂട്ടത്തെ കണ്ടെത്താനുള്ള സാങ്കേതിക സഹായത്തിനു ഒരു കുറവും ഉണ്ടാക്കിയില്ല.

കേരള വനവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ആനക്കുട്ടിയെ തിരിച്ചും കാട്ടിലേക്ക്, അതിന്റെ കുടംബത്തോടൊപ്പം അയയ്ക്കുക എന്ന അപകടം നിറഞ്ഞ ഉദ്യമം എൻ ജി ഒ കളെ അവർ പൂർണമായും ഏൽപ്പിച്ചു .കഴിഞ്ഞ ഒരു മാസം ഇതിൽ പ്രവർത്തിച്ചവർക്കെല്ലാം ഈ ഒരു സ്വപ്നം നടന്ന് കാണാലായിത്തീർന്നു ഏറ്റവും പ്രധാനം പ്രകാശ് സാഷ, നവീൻ, കിഷോർ എന്നിവർ ദിവസങ്ങളോളം കാട്ടിൽ ആനക്കൂട്ടത്തെ അന്വേഷിച്ചു അലഞ്ഞു, ഒടുവിൽ കിങ്ങിണിയുടേത് ആകാൻ സാധ്യത ഉള്ള നാല് ആനക്കൂട്ടത്തെ കണ്ടെത്തുകയും അവരെ പിന്തുടരുകയും ചെയ്തു. ഉടനടി അവളെ നിലമ്പൂരെത്തിക്കാനുള്ള തീരുമാനവുമായി. അപ്പോഴാണ് കിങ്ങിണി ഇടയ്ക്കിടെ അവശയാകുന്നു എന്നറിഞ്ഞത്. പിന്നീട് അവൾ ആരോഗ്യവതി ആകാനുള്ള കാത്തിരിപ്പായി. പക്ഷെ അവൾ ഇന്നലെ ഏതോ വനഹൃദയത്തിന്റെ ആത്മാവിലേക്ക് തന്റെ കുഞ്ഞ് ജീവനെ തിരിച്ചേൽപ്പിച്ചു ശരീരം ബാക്കിയാക്കി മടങ്ങിപ്പോയി.

Read Also  സി പി എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

അങ്ങേയറ്റം പോസിറ്റീവ് ആയ ഒരു സംഘവും വളരെ ശാസ്ത്രീയമായി ചെയ്യപ്പെട്ട പ്രവർത്തനങ്ങളും ആയിരുന്നു ഈ ശ്രമം. വനം വകുപ്പ് ഞങ്ങളിൽ വിശ്വാസമർപ്പിച്ചു, എന്നതാണ് ഏറ്റവും പ്രധാനം… ആ ബന്ധം ഊഷ്മളമായി നിലനിര്ത്തിക്കൊണ്ട് ഇനി കണ്ടു കിട്ടുന്ന ആനക്കുട്ടികളെ ഏതെങ്കിലും ആനക്യാമ്പിൽ കൊണ്ടു പോയി ആചന്ദ്രതാരം തളച്ചിടാതിരിക്കാൻ, അവയെ തിരിച്ചു കാട്ടിലേക്ക് അയക്കാനുള്ള എല്ലാ ഗ്രൗണ്ട് വർക്കും ഇപ്പോൾ ചെയ്തു കഴിഞ്ഞത് കൊണ്ടു, കിങ്ങിണിയുടെ കാര്യത്തിലുണ്ടായ അമാന്തം ഇനി വരാതെ നോക്കാൻ കഴിയും… ഈ ഗ്രൂപ്പ്‌ ഈ പ്രവർത്തനവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Reunion of Elephant calfs with its herd and Reintroduction of Elephants back to wild………

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Leave a Reply

Your email address will not be published.