Sunday, January 16

എല്യൂദ് കിപ്ചോഗെയ്ക്ക് ബെര്‍ലിന്‍ മാരത്തോണില്‍ ലോക റെക്കോര്‍ഡ്

കെനിയന്‍ ഓട്ടക്കാരന്‍ എല്യൂദ് കിപ്ചോഗെ ബെര്‍ലിന്‍ മാരത്തോണില്‍ ലോക റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. 2 മണിക്കൂര്‍ 1 മിനിട്ട് 39 സെക്കന്‍റാണ് റെക്കോര്‍ഡ് നേട്ടം. സഹ ഓട്ടക്കാരനും കെനിയക്കാരനുമായ ഡെന്നിസ് കിമെറ്റോ 2014 ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 1 മിനിട്ടും 18 സെക്കന്‍റും സമയം കുറച്ച് എല്യൂദ് കിപ്ചോഗെ തിരുത്തിയത്.

2016ലും 2017ലും ചാമ്പ്യനായിരുന്നു കിപ്ചോഗെ. ഈ ദിവസത്തെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ലോകറിക്കോര്‍ഡ് നേടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ രണ്ടു പ്രാവശ്യവും നഷ്ടപ്പെടുത്തിയതാണ്. ഇത്തവണ നഷ്ടപ്പെടുത്തരുത് എന്ന് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി എന്നാണ് മത്സരശേഷം കിപ്ചോഗെ പറഞ്ഞത്. ഞാന്‍ ഈ മത്സരത്തിനായി നന്നായി പരിശീലിച്ചിരുന്നു. എന്‍റെ ആസൂത്രണത്തിലും കോച്ചിലും ഞാന്‍ സുരക്ഷിനാണെന്നും കിപ്ചോഗെ അഭിപ്രായപ്പട്ടു.

33 വയസ്സുകാരനായ കിപ്ചോഗെ സമകാലത്തിന്‍റെ മാരത്തോണ്‍ ഓട്ടക്കാരനാണ്.  2013ല്‍ ഹാംബെര്‍ഗ് മാരത്തോണില്‍ വിജയം വരിച്ച് മുന്നേറ്റം തുടങ്ങിയ കിപ്ചോഗെ പങ്കെടുത്ത 11 മാരത്തോണുകളില്‍ പത്തിലും ചാമ്പ്യനായിരുന്നു. 2016ല്‍ റിയോ ഡി ജനീറോ ഒളിമ്പിക്സ് മാരത്തോണില്‍ സ്വര്‍ണ്ണം നേടിയതും കിപ്ചോഗെയായിരുന്നു.

 

Spread the love