Thursday, January 20

‘Embracing or embarrasing?’: അമുലിന്റെ പുതിയ പരസ്യം

സമകാലീന സംഭവങ്ങള്‍ വിപണനം ചെയ്യുന്നതില്‍ മിടുക്കരാണ് ക്ഷീര സഹകരണസംഘമായ അമുലിന്റെ പരസ്യ നിര്‍മ്മാതാക്കള്‍. ഇന്നലെ ലോക്‌സഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചകള്‍ നാടകീയരംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതായിരുന്നു ഇതില്‍ പ്രചുരപ്രചാരം നേടിയത്. ഈ സംഭവത്തെ പരസ്യത്തിനുള്ളിലാക്കിയിരിക്കുയാണ് അമുല്‍ ഇപ്പോള്‍.
‘Embracing or embarrasing?’ എന്ന തലക്കെട്ടിലാണ് അമുലിന്റെ പുതിയ പരസ്യം ഇറങ്ങിയിരിക്കുന്നത്. പതിവ് പോലെ അമുലിന്റെ പരസ്യ നിര്‍മ്മാതാക്കളുടെ ഭാവനയെ വാനോളം പുകഴ്ത്തുകയാണ് ട്വിറ്റാരികള്‍.

Spread the love
Read Also  പുൽവാമ ആക്രമണത്തിൽ രാജ്യം കരയുമ്പോൾ പ്രധാനമന്ത്രി ഫോട്ടോ ഷൂട്ടിൻ്റെ തിരക്കിലായിരുന്നു

Leave a Reply