Sunday, January 16

റോബർട്ട് വാദ്രയെ എൻഫോഴ്സ്മെൻ്റ് അധികൃതർ ചോദ്യം ചെയ്തു

കള്ളപ്പണക്കേസിൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പ്രിയങ്കയും ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് വരെ ഭർത്താവിനെ അനുഗമിച്ചിരുന്നു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഹവാലാ കേസില്‍ വാദ്ര പ്രതിയായ സംഭവം ബി.ജെ.പി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് വാദ്രക്കൊപ്പം പ്രിയങ്കയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തിയത്. ഇതോടെ പ്രിയങ്കാ ഗാന്ധി പരസ്യമായി വദ്രയെ പിന്തുണയ്ക്കുമെന്നുറപ്പായി

കേസുമായി ബന്ധപ്പെട്ട്​ ഭർത്താവിനൊപ്പം നിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു. വിദേശത്തെ അനധികൃത സ്വത്ത്​ സമ്പാദന കേസുമായി ബന്ധപ്പെട്ടാണ്​ എൻഫോഴ്​സ്​മ​​​​​െൻറ്​ ഡയറക്​ടറേറ്റ്​ വാദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്​.

കഴിഞ്ഞയാഴ്​ച ഡൽഹി കോടതി റോബർട്ട് വാദ്രക്ക്​ ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എൻഫോഴ്​സ്​
മെൻറ്​ ഡയറ​ക്​​ടറേറ്റിന്​ മുമ്പാകെ ഹാജരാവാനും നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരെ രാഷ്​ട്രീയപ്രേരിതമായാണ്​ കേസെടുത്തത് എന്നാണു വാദ്ര വാദിച്ചത്.

കോൺഗ്രസ്സിനെതിരെയുള്ള തെരഞ്ഞെടുപ്പ് പ്രചരണായുധമായി വാദ്രയുടെ കേസ് ബി ജെ പി ഉപയോഗിക്കുമെന്ന് ഇതോടെ ഉറപ്പായി. വാദ്രയെ ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചതോടെ കോൺഗ്രസിനെതിരെയുള്ള ആക്രമണം ബി.ജെ.പി കൂടുതൽ ശക്​തമാക്കി. വാദ്രയുടെ അനധികൃത സ്വത്ത്​ സമ്പാദനം ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തിയതോടെ വരും ദിവസങ്ങളിലും ഇതിൻ്റെ തുടർച്ചയുണ്ടാകുമെന്ന് രാഷ്ട്രീയകേന്ദ്രങ്ങൾ വിലയിരുത്തുന്നു

Spread the love
Read Also  'കോഴ' ആര്യാടൻ ഷൗക്കത്തിനെ ഇ ഡി ചോദ്യം ചെയ്യുന്നു

Leave a Reply