സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ കോളേജുകളിൽ കുറഞ്ഞ വരുമാനക്കാർക്കുളള ഫീസിളവിന് അർഹരായവരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2018 – 19 അദ്ധ്യയന വർഷത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴി കേരള സെൽഫ് ഫിനാൻസിംഗ് എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് (KSFECMA) കീഴിലുളള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലും, ആർക്കിടെക്ചർ കോളേജ് മാനേജ്മെന്റ് അസോസിയേഷന് (ACMA) കീഴിലുളള സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലും പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ സർക്കാർ ഉത്തരവിലൂടെ ലഭ്യമാക്കിയിട്ടുളള കുറഞ്ഞ വരുമാനക്കാർക്കുളള ഫീസിളവിന് അർഹരായ വിദ്യാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.keral.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് അർഹമായ തുക തിരികെ നൽകുന്നതിന് കോളേജ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് (KCECMA) കീഴിലുളള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുളള ഫീസിളവിന് അർഹരായ വിദ്യാർത്ഥികളെ സർക്കാർ ഉത്തരവ് പ്രകാരം അതത് കോളേജ് മാനേജ്മെന്റുകൾ കണ്ടെത്തുന്നതാണ്. ഇതിനായി വിദ്യാർത്ഥികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുളള ലിസ്റ്റ് കോളേജുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ലിസ്റ്റ് ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Read Also  ഹിന്ദി നിർബന്ധം: തെക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തം

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here