Wednesday, January 19

ഗുജറാത്തിൽ ക്ഷേത്രം സ്ത്രീകൾക്കായി തുറന്നു കൊടുത്തു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഇഴകീറിയുള്ള വാദങ്ങള്‍ നടക്കുന്നതിനിടയില്‍ ദളിതര്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് മാതൃകയായി ഗുജറാത്തിലെ ശിവക്ഷേത്രം.  ഭക്തജനങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഗുജറാത്തിലെ ബോത്താദ് ജില്ലയിലെ കസ്ബാദി ഗ്രാമത്തിലെ ശിവക്ഷേത്രമാണ് സ്ത്രീ വിലക്ക് നീക്കി തുറന്നു കൊടുത്തത്,

ശ്രാവണമാസത്തിലെ ഗൗരീവ്രതത്തിൻ്റെ ഭാഗമായി നടന്ന പൂജകൾക്കായി ഏതാനും ദളിത് പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ അധികാരികള്‍ അവരെ അകത്തു കടക്കാൻ അനുവദിക്കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. റാൻപൂർ പോലിസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച ഒരു കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. സ്ത്രീകളെ ഇതുവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും പുറത്തുനിന്നു തൊഴാൻ മാത്രമേ അനുവദിച്ചിട്ടുള്ളുവെന്നും ക്ഷേത്ര പൂജാരി വാദിച്ചു. എന്നാൽ ഇതു കളവാണെന്നും ഉന്നതജാതിയിൽപെട്ടവരെ വിലക്കാറില്ലെന്നും ദലിത് പ്രവർത്തകർ പരാതിപ്പെട്ടു. ഇതു സംബദ്ധിച്ച വാർത്തകൾ സമൂഹമധ്യമങ്ങളിലും പ്രാദേശിക ചാനലുകളിലും ചർച്ചയ്ക്ക് കാരണമാകുകയും ഗുജറാത്ത് വനിതാ ക്ഷേമ സഹമന്ത്രി വിഭാവരി ദവെ ഇതു സംബന്ധിച്ചന്വേഷണം നടത്തി സ്തീകളെ പ്രവേശിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.

ദേശിയ തലത്തിൽ അസമത്വങ്ങളെപ്പറ്റി ഏറ്റവും കൂടുതൽ വാർത്തകൾ വരുന്ന ഗുജറാത്തിൽ നിന്നും ഇത്തരത്തിലുള്ള തീരുമാനങ്ങൾ വരുമ്പോഴാണ് കേരളത്തിലെ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച വാഗ്വാദങ്ങൾ നടക്കുന്നത്.

Spread the love
Read Also  കസ്റ്റഡി മരണം: സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ