Sunday, November 29

പ്രവേശനാനുമതി നൽകിയശേഷം അതിർത്തി അടച്ച് പ്രിയങ്കയോട് ഏറ്റുമുട്ടി യോഗി

 

കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി  ആയിരം ബസുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുമതി നല്‍കിയ ശേഷം നടപ്പല്ലാത്ത കാര്യങ്ങൾ പറഞ്ഞ് യു പി സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് കോൺഗ്രസ്സ്. യു.പി സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ ഇക്കാര്യത്തിൽ ഭിന്നത രൂക്ഷമാവുകയാണ്. അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകളില്‍ നിയോഗിക്കുന്ന ഡ്രൈവര്‍മാര്‍ രാവിലെ പത്ത് മണിക്കകം തലസ്ഥാനമായ ലക്‌നൗവില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്.  എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയിലുള്ള ഡ്രൈവര്‍മാര്‍ എന്തിനാണ് തലസ്ഥാനത്തെത്തുന്നതെന്നും അത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ഡ്രൈവര്‍മാരോട് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ലൈസന്‍സും സഹിതം രാവിലെ പത്ത് മണിക്കുള്ളില്‍ ലക്‌നൗവിലെ ഓഫീസിൽ ഹാജരാവാനാണ് യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട് യു.പിയുടെ പ്രത്യേക ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പുലര്‍ച്ചെ രണ്ട് മണിക്ക് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിരസന്ദേശമയച്ചു..

ഉത്തർപ്രദേശ് സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി സന്ദീപ് സിങ് ആരോപിച്ചു. നിലവില്‍ സംസ്ഥാന അതിര്‍ത്തികളിലുള്ള ബസുകളെ എന്തിനാണ് ഒരു ആചാരത്തിന് വേണ്ടി മാത്രം ലക്‌നൗവിലേക്ക് വരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഉത്തർപ്രദേശിൽ തുടർച്ചയായി  അതിഥി തൊഴിലാളികള്‍ അപകടത്തില്‍ മരിക്കുന്നത് ചൂണ്ടിക്കാട്ടി പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ബസുകളില്‍ ഇപ്പോള്‍ അതിര്‍ത്തിയിലാണുള്ളത്, എല്ലാ പ്രതിസന്ധികളും തരണം ചെയ്ത്  ആയിരക്കണക്കിന് തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വീടുകളിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. അവരെ സഹായിക്കാനെങ്കിലും തയ്യാറാവൂ.

അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും ആയിരം ബസുകള്‍ ഏര്‍പ്പെടുത്താണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രിയങ്കയുടെ ആവശ്യത്തോട് പ്രതികരിക്കാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പിന്നീട് കോൺഗ്രസ്സ് വാഹനങ്ങൾ ഏർപ്പാട് ചെയ്യുകയായിരുന്നു

Spread the love
Read Also  സി എ എ പ്രതിഷേധക്കാരുടെ ഫോട്ടോ പ്രദർശിപ്പിച്ച യു പി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു സുപ്രീം കോടതി

Leave a Reply