Wednesday, January 19

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജി.ഡി അഗര്‍വാള്‍ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജി.ഡി അഗര്‍വാള്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. കാണ്‍പൂര്‍ ഐ.ഐ.ടി യിലെ മുന്‍ പ്രൊഫസറായിരുന്ന അഗര്‍വാള്‍ ഗംഗ ശുചീകരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. ക്‌ളീൻ ഗംഗ എന്ന ആവശ്യം ഉന്നയിച്ച് ദീർഘനാളായി നിരാഹാരത്തിലായിരുന്നു.

ജൂണ്‍ 22 മുതല്‍ ഗംഗാ ശുചീകരിക്കണം എന്നാവശ്യപ്പെട്ട് അഗര്‍വാള്‍ നിരാഹാര സമരത്തിലായിരുന്നു. വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാണ് കഴിഞ്ഞ 109 ദിവസമായി അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. രണ്ട് ദിവസം മുമ്പ് വെള്ളവും ഉപേക്ഷിച്ചതോടെ ആരോഗ്യനില മോശമായി. തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ ബലം പ്രയോഗിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽവെച്ച് ഹൃദയസ്തംഭനം വന്നതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

Spread the love
Read Also  മിശ്രവിവാഹിതരുടെ പാസ്‌പോര്‍ട്ട് വിവാദം: ഉദ്യോഗസ്ഥര്‍ പരിധി ലംഘിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

Leave a Reply