Thursday, January 20

വയൽക്കിളികളുടെ മൂന്നാം ഘട്ട കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരത്തിന് തുടക്കം

കണ്ണൂര്‍ കീഴാറ്റൂരില്‍ വയൽക്കിളികളുടെ ദേശീയപാത വിരുദ്ധ സമരത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. കൃഷി ഭൂമി കര്‍ഷകര്‍ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി വയല്‍ക്കിളികളുടേയും കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതിയുടേയും നേതൃത്വത്തില്‍ വയല്‍ പിടിച്ചെടുക്കല്‍ മാർച്ചിൽ നൂറ് കണക്കിന് സാമൂഹിക രാഷ്ട്രീയ പരിസ്ഥിതി പ്രവർത്തകർ പങ്കെടുത്തു. മൂന്നരയോടെ തളിപറമ്പിൽ നിന്ന് കീഴാറ്റൂർ വയലിലേയ്ക്ക് നടന്ന മാർച്ചിൽ വമ്പിച്ച ജന പങ്കാളിത്തം ഉണ്ടായിരുന്നു. കൃഷി ഭൂമിയുടെ അവകാശം കര്‍ഷകര്‍ക്കാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വയല്‍ പിടിച്ചെടുക്കല്‍ സമരം.

രണ്ട് വര്‍ഷത്തോളം ആയി കീഴാറ്റൂർ ജനത നടത്തി വന്ന ജനകീയ പ്രതിരോധത്തെ മാനിക്കാതെ കഴിഞ്ഞമാസം ദേശീയപാത ബൈപാസ് കീഴാറ്റൂര്‍ വഴിയെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കുക ആയിരുന്നു. ഇതോടെയാണ് മൂന്നാം ഘട്ട സമരത്തിന് കീഴാറ്റൂർ ഒരുങ്ങിയത്.

കഴിഞ്ഞ ദിവസം ത്രീഡി നോട്ടിഫിക്കേഷനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വയല്‍ക്കിളികളുടെ മൂന്നാം ഘട്ട പ്രക്ഷോഭം.

Spread the love
Read Also  ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാഴായി; കീഴാറ്റൂർ അലൈന്മെന്റിൽ മാറ്റമില്ല

Leave a Reply