Thursday, January 20

ശിലാശാസന പണ്ഡിതന്‍ ഐരാവതം മഹാദേവന്‍ അന്തരിച്ചു

സിന്ധു നദീതട ലിപിയിലും തമിഴ് ബ്രാഹ്മി ലിപിയിലും അഗാധ പണ്ഡിതനായിരുന്ന ഐരാവതം മഹാദേവന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.

1954ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം കേന്ദ്ര, തമിഴ്നാട് സംസ്ഥാനസര്‍ക്കാരുകളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ച ശേഷം 1980ല്‍ സ്വമേധയാ വിരമിക്കുകയായിരുന്നു. 2009ല്‍ രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1970ല്‍ ജവഹര്‍ലാല്‍ നെഹ്രു ഫെല്ലോഷിപ്പോടെ സിന്ധു നദീതട ലിപിയിലും 1992ല്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെ ഫെല്ലോഷിപ്പോടെ തമിഴ് ബ്രാഹ്മി ലിപിയിലും പഠനം നടത്തിയിരുന്നു. 1987ല്‍ തമിഴ് ദിനപ്പത്രം ദിനമണിയുടെ എഡിറ്ററായി ചാര്‍ജ്ജെടുത്തു.

കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇന്ത്യയിലെ പ്രാചീന ലിപികളുടെ പഠനത്തില്‍ വ്യാപൃതനായിരുന്നു.

 

Spread the love

Leave a Reply