149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു. പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടം. അപകടത്തിൽ ഒട്ടേറെപ്പേർ കൊല്ലപെട്ടുവെന്നും എന്നാൽ കൊല്ലപ്പെട്ടവരുടെ കൃത്യം എണ്ണം ലഭ്യമല്ലെന്നുമാണ് അറിയാൻ കഴിയുന്നത്. 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്.

അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയർന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടങ്ങിയതായും ആരെങ്കിലും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നുമാണ് വിമാനക്കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽനിന്നു പുറപ്പെട്ട വിമാനം തകർന്നുവീഴുകയായിരുന്നു. അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. പ്രതിദിന സർ‌വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണു തകർന്നത്.

Read Also  റഷ്യയിൽ വിമാനത്തിന് തീ പിടിച്ചു: 41പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here