Monday, January 24

ഹിന്ദുത്വത്തെ രക്ഷിക്കാന്‍ അഞ്ച് കുട്ടികളെ വീതം സൃഷ്ടിക്കാന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം

ഹിന്ദുത്വത്തെ രക്ഷിക്കാനും ഇന്ത്യയെ ശക്തിപ്പെടുത്താനും ഹൈന്ദവ ദമ്പതികള്‍ അഞ്ച് കുഞ്ഞുങ്ങളെ വീതം സൃഷ്ടിക്കണമെന്ന് യുപി നിയമസഭയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ഹിന്ദു ജനസംഖ്യ വര്‍ദ്ധിക്കേണ്ടതുണ്ടെന്നും രാജ്യത്തെ ഹൈന്ദവ ആത്മീയ നേതാക്കളെല്ലാം ഇതാഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്ര സിംഗ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈരിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിംഗ്.

പ്രകോപന പ്രസംഗങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കളില്‍ പ്രമുഖനാണ് സുരേന്ദ്ര സിംഗ്. സാക്ഷാല്‍ ശ്രീരാമന്‍ വന്നാല്‍ പോലും ബലാല്‍സംഗങ്ങള്‍ തടയാനാവില്ലെന്നാണ് ഉ്ന്നാവോ ബലാല്‍സംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിംഗ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാണെന്നും സിംഗ് തട്ടിമൂളിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സൂര്‍പണക എന്നാണ് സിംഗ് വിശേഷിപ്പിച്ചത്. 2024ലോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന ഉത്തമ ബോധ്യവും സുരേന്ദ്ര സിംഗിനുണ്ട്.

Spread the love
Read Also  ബി ജെ പിക്ക് കനത്ത തിരിച്ചടി ; ഝാർഖണ്ഡിൽ പ്രതിപക്ഷ 'മഹാസഖ്യം' അധികാരത്തിലേക്ക്

Leave a Reply