Saturday, January 29

കൈക്കൂലി കേസില്‍ തെളിവുകളെല്ലാം മോദിയുടെ വിശ്വസ്തന്‍ രാകേഷ് അസ്താനയ്ക്ക് എതിരെ

കേസ് തേച്ചു മായ്ക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ അവധിയില്‍ പ്രവേശിച്ച സി ബി ഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് മൊഴി നല്കി. കൈക്കൂലി നല്കപ്പെട്ടുവെന്ന് പറയുന്ന 2017 ഡിസംബര്‍ 13ന് അദ്ദേഹം ലണ്ടനിലായിരുന്നു എന്നാണ് മൊഴിയില്‍ അവകാശപ്പെടുന്നത്. കൈക്കൂലി നല്കാന്‍ മധ്യസ്ഥനെ അയച്ച സോമേഷ് പ്രസാദിനെ അദ്ദേഹം ഇതുവരെ കണ്ടിട്ടില്ലെന്നും അവകാശപ്പെടുന്നു.

എന്നാല്‍ രാകേഷ് അസ്താനയുടെ ഫോണ്‍ വിവരങ്ങള്‍ അനുസരിച്ച് അസ്താന ഡിസംബര്‍ 15 മുതല്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു എന്നും കുറ്റാരോപിതനും ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയുമായ സോമേഷ് പ്രസാദിനെ അദ്ദേഹം കണ്ടിട്ടുണ്ടെന്നുമാണ്.

ഡിസംബര്‍ 15ന് രാകേഷ് അസ്താനയുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ന്യൂഡല്‍ഹി ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടാണ്. ഇത് സൂചിപ്പിക്കുന്നത് അന്ന് അദ്ദേഹം ലണ്ടനില്‍ നിന്നും തിരിച്ചെത്തിയെന്നാണ്. 16ാം തീയതിയിലെ ഫോണ്‍ ലൊക്കേഷന്‍ പ്രകാരം അസ്താന താമസിക്കുന്ന സെന്‍ട്രല്‍ ഡല്‍ഹിയിലെ പണ്ടാര റോഡിലെ ഗവണ്മെന്‍റ് കോളനിയാണ്. ഡിസംബര്‍ 16ന് സോമേഷ് പ്രസാദിന്‍റെ ഫോണ്‍ ലൊക്കേഷനും അതേ സ്ഥലം തന്നെയാണ്.

സോമേഷ് പ്രസാദ് സാമന്ത് ഗോയലിനെ കണ്ടുവെന്നാണ് വെളിവാകുന്നത്. ഇന്ത്യുടെ വിദേശ അന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിംങ് ഓഫീസറും 1984ലെ പഞ്ചാബ് കേഡര്‍ ഐ പി എസ് ഓഫീസറുമാണ് സാമന്ത് ഗോയല്‍. മോയിന്‍ ഖുറേഷി കേസ് നേര്‍പ്പിക്കാന്‍ അസ്താനയുടെ പങ്കാളിയാണ് സാമന്ത് ഗോയല്‍ എന്ന് സി ബി ഐ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുമുണ്ട്.

ഡിസംബര്‍ 15, 16 തീയതികളില്‍ ഗോയലിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സി ജി ഒ കോംപ്ലക്സില്‍ സോമേഷ് പ്രസാദ് സന്നിഹിതനായിരുന്നു എന്നാണ് സി ബി ഐ വ്യക്തമാക്കുന്നത്.

അന്വേഷണത്തിലെ ഒരു ഔദ്യോഗികരഹസ്യം വെളിപ്പെടുത്തുന്നത് ഗോയല്‍ ദുബായ് ആസ്ഥാനമാക്കിയ മധ്യസ്ഥന്‍ മനോജ് പ്രസാദിന്‍റെ പങ്കാളിയാണെന്നാണ്. മനോജ് പ്രസാദിനെ അസ്താന കേസില്‍ കുറെ ദിവസം മുമ്പ് സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹാറ ഗ്രൂപ്പിന്‍റെ ബന്ധുവാണ് മനോജ് പ്രസാദ്. സി ബി ഐ ഫോണ്‍ ഇടപാടുകള്‍ വ്യക്തമാക്കുന്നത് മോയിന്‍ ഖുറേഷി കേസില്‍ കുറ്റാരോപിതനായി സംശയിക്കപ്പെടുന്നയാള്‍ സി ബി ഐയ്ക്ക് മുന്നിലെത്തുന്നതില്‍ നിന്നും ഗോയല്‍ സോമേഷ് പ്രസാദിനെ വിലക്കിയിരുന്നു എന്നാണ്. ഇത് തെളിവുകല്‍ നശിപ്പിക്കാനായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

2017 ഡിസംബര്‍ 13ന് അസ്താനയ്ക്ക് കൈക്കൂലി നല്കി എന്നാണ് കണക്കാക്കപ്പെടുന്നത്. അന്നേ ദിവസം മനോജ് പ്രസാദിന്‍റെ സഹോദരന്‍ സോമേഷ് പ്രസാദ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇതിന്‍ പ്രകാരം സോമേഷ് പ്രസാദ് ഡിസംബര്‍ 15ന് സാമന്ത് ഗോയലിനെ കണ്ടു എന്നും ഡിസംബര്‍ 16ന് വീണ്ടും സാമന്ത് ഗോയലിനെയും രാകേഷ് അസ്താനയെയും ഒന്നിച്ച് കണ്ടുവെന്നുമാണ്. ഡിസംബര്‍ 17ന് സോമേഷ് പ്രസാദ് ദുബൈയിലേക്ക് തിരികെ പോവുകയും ചെയ്തു.

പിന്നീട് സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ നീക്കം ചെയ്യുന്നതിന് രാകേഷ് അസ്താന ഗവണ്മെന്‍റിന് പരാതി നല്കി. രണ്ട് വര്‍ഷമാണ് കാലാവധി എന്നതിനാല്‍ സി ബി ഐ ഡയറക്ടറെ കീഴ് വഴക്കമില്ലാതെ മാറ്റാനാവില്ല എന്ന നിയമം സുപ്രീം കോടതിയില്‍ മാറ്റം ചെയ്യാനായിരുന്നു ശ്രമം.

ഗവണ്മെന്‍റിലെ ഉന്നത ഉദ്യോഗസ്ഥരെ ഫോണ്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കം സി ബി ഐയ്ക്ക് ലഭിച്ചിട്ടുള്ള എല്ലാ തെളിവുകളും രാകേഷ് അസ്താനയ്ക്ക് എതിരാണ്. സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരായ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുകയാണ്. അന്നറിയാം അലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ ശരി വെക്കപ്പെടുമോ അതോ അദ്ദേഹത്തെ തിരിച്ചെടുക്കുമോ എന്ന്.    

 

Read Also  ഉന്നാവോ സംഭവം സി ബി ഐക്ക് വിട്ടു ; പെൺകുട്ടിയുടെ സഹോദരനും വധഭീഷണി

 

 

Spread the love

Leave a Reply