മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്വാമി ചിന്മയാനന്ദ് തന്നെ പല തവണ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ഉത്തർ പ്രദേശിലെ നിയമ വിദ്യാര്‍ഥിനി. ഇതേ ആരോപണം നേരത്തെ ഉന്നയിക്കുകയും യു.പിയിലെ ഷാജഹാന്‍പൂരില്‍നിന്നും കാണാതാവുകയും കുറെക്കാലം കഴിഞ്ഞു രാജസ്ഥാനില്‍നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്. ഒരു വര്‍ഷത്തോളം കാലം സ്വാമി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

പല തവണ പരാതിപ്പെട്ടിട്ടും പോലീസ് അയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പെൺകുട്ടി ആരോപിച്ചു. ‘ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ശാരീരികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഇതുസംബന്ധിച്ച് ലോധി റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും അത് ഷാജഹാന്‍പുര്‍ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല’- .. പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. അവരോട് പീഡനവിവരം പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടും
ഇതുവരെ നടപടിയെടുത്തില്ലെന്ന് പെൺകുട്ടി പരാതിപ്പെട്ടു

ബലാത്സംഗം സംബന്ധിച്ച് നേരത്തെ സമൂഹ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു . ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലായിരുന്നു. സമൂഹമാധ്യമത്തിൽ പെണ്‍കുട്ടി ചിന്മയാനന്ദിന്റെ പേര് പറഞ്ഞിരുന്നില്ല.

അതേസമയം പെണ്‍കുട്ടിയുടെ പിതാവ് ചിന്മയാനന്ദിനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംഭവം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പരാതി നല്‍കി മൂന്ന് ദിവസങ്ങള്‍ക്കുശേഷം തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്തു. അതിനിടെ, ചിന്മായാനന്ദിന്റെ അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ ആരോപണം കളവാണെന്ന് ആരോപിച്ചു.

സ്വാമി ചിന്മയാനന്ദൻ ഇപ്പോള്‍ ആത്മീയപാതമായ ധ്യാനത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും ഡല്‍ഹി പോലീസിന് മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. പെൺകുട്ടിയുടെ വെളിപ്പെടുത്തലോടെ ബി ജെ പി നേതൃത്വം വെട്ടിലായിരിക്കുകയാണു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കറുത്ത പെണ്ണുടലും കാമവും #Me Too ഒരു ദലിത് വായന

LEAVE A REPLY

Please enter your comment!
Please enter your name here