Friday, July 30

മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എൻ സി പി സംസ്ഥാനപ്രസിഡന്റായിരുന്നു. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി

ഇടതുമുന്നണി സർക്കാരിൽ മന്ത്രിയായിരിക്കെ വിവാദങ്ങളിൽ പെട്ട് രാജിവെക്കുകയായിരുന്നു. പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. കായൽ നികത്തി റിസോർട്ട് നിർമ്മിച്ചതിനെത്തുടർന്നുള്ള വിവാദങ്ങളെ തുടർന്ന് ചാണ്ടി രാജിവച്ചു. കോൺഗ്രസിൽ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എൻസിപിയിലേക്ക് ചുവടുമാറുകയായിരുന്നു. ഡിഐസിയുടെ പ്രതിനിധിയായാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

2006 ലാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടിൽ നിന്നും നിയമസഭയിലെത്തുന്നത്. വീണ്ടും രണ്ട് തവണ കൂടി തെരഞ്ഞെടുക്കപ്പെട്ടതും കുട്ടനാടിനെ പ്രതിനിധീകരിച്ചാണു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  കാട്ടിലേക്ക് മടക്കിവിടാൻ ശ്രമിച്ച ആനക്കുട്ടിയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ച് ശ്രീദേവി എസ് കർത്ത എഴുതുന്നു

1 Comment

Leave a Reply