Saturday, August 8

എൻഡിഎ അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫല പ്രവചനം

543 മണ്ഡലങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. എൻഡിഎ അധികാരത്തിൽ വരുമെന്നാണ് പുറത്ത് വന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. റിപ്പബ്ലിക് ടി. വി. യും ടൈംസ് നൗ എന്നീ ചാനലുകൾ എൻഡിഎ മുന്നൂറിൽ അധികം സീറ്റുകളോടെ അധികാരത്തിൽ വരുമെന്നാണ് പറയുന്നത്.

റിപ്പബ്ലിക് ടി. വി. 305 സീറ്റുകളോടെ അധികാരത്തിൽ വരുമെന്നാണ് റിപ്പബ്ലിക് ചാനൽ പറയുന്നത്. 124 സീറ്റുകൾ യുപിഎ നേടുമെന്നും മറ്റുള്ളവർ 113 സീറ്റ് നേടുമെന്നുമാണ് പ്രവചനം.

ടൈംസ് നൗ 306 സീറ്റുകൾ എൻഡിഎ നേടുമെന്ന് പ്രഖ്യാപിക്കുമ്പോൾ യുപിഎ 132 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പറയുന്നത്. മറ്റുള്ളവർ 104 സീറ്റുകൾ വരെ നേടിയേക്കുമെന്നും അവർ പറയുന്നു.

ന്യൂസ് എക്സ് 298 സീറ്റുകൾ എൻഡിഎ നേടുമെന്ന് പ്രഖ്യാപിക്കുമ്പോൾ യുപിഎ 118 സീറ്റും മറ്റുള്ളവർ 126 സീറ്റുകളും നേടുമെന്ന് പറയുന്നു.

കേരളത്തിൽ യുഡിഎഫ് 15 -16 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. കേരളത്തിൽ എൻഡിഎ അക്കൗണ്ട് ഓപ്പൺ ചെയ്യില്ല എന്ന് മിക്ക സർവേകളും അഭിപ്രായപ്പെടുന്നു. എൽഡിഎഫ് കേരളത്തിൽ നാല് സീറ്റുകൾ വരെ നേടാമെന്നാണ് സർവേകൾ പറയുന്നത്. 

ടുഡെയ്‌സ് ചാണക്യ യുപിഎ 70 സീറ്റുകളിൽ ഒതുങ്ങുമെന്ന് പറയുമ്പോൾ എൻഡിഎ 340 സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 133 സീറ്റുകൾ നേടുമെന്നും പ്രഖ്യാപിക്കുന്നു. ബിജെപി തനിച്ചു ഭൂരിപക്ഷം നേടുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ 16 സീറ്റ് യുഡിഎഫ് നേടുമെന്നും എൽഡിഎഫ് നാല് സീറ്റ് നേടുമെന്നും ഇവർ പറയുന്നു.

ന്യൂസ് നേഷൻ 290 സീറ്റുകൾ എൻഡിഎ നേടുമെന്ന് പ്രഖ്യാപിച്ചപ്പോൾ യുപിഎ 126 സീറ്റുകളിൽ ഒതുങ്ങുമെന്നും മറ്റുള്ളവർ 138 സീറ്റുകൾ നേടുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കർണ്ണാടകയിൽ എൻഡിഎയ്ക്ക് മുൻ‌തൂക്കം. ജെഡിഎസ് കോൺഗ്രസ് സഖ്യം തകരുമെന്ന് ഫല പ്രഖ്യാപനം.

മധ്യ പ്രദേശിൽ 29 സീറ്റുകളിൽ 28 സീറ്റുകളും ബിജെപി നേടുമെന്ന് ഇന്ത്യ ടുഡേ സർവേ ഫലം പറയുന്നു. ഗുജറാത്തിൽ 26 സീറ്റുകളിൽ 26 സീറ്റുകളും നേടുമെന്ന് ഇന്ത്യ ടുഡേ പറയുന്നു. ഏറ്റവും കൂടതൽ സാമ്പിളുകൾ എടുത്ത സർവേ ആണ് ഇന്ത്യ ടുഡേയുടെത്. 

ബംഗാളിൽ 29 സീറ്റുകൾ തൃണമൂൽ കോൺഗ്രസ് നേടുമെന്ന് റിപ്പബ്ലിക് ടിവി പറയുന്നു.

രാജസ്ഥാനിൽ 23 -25 സീറ്റുകൾ ബിജെപി നേടുമെന്ന് ഇന്ത്യ ടുഡേ പറയുന്നു. 

മധ്യ പ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രതീക്ഷകളെ തകർക്കുന്നതാണ് പുറത്ത് വരുന്ന ഫലങ്ങൾ.

ആസാമിൽ എൻഡിഎ 6 സീറ്റുകൾ നേടുമെന്ന് ഫലം പറയുന്നു.

Spread the love
Read Also  ബിജെപി നേതാക്കൾ പണം കടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി മമത ബാനർജി

Leave a Reply