Sunday, January 16

ആർക്കും വേണ്ടാതെ പിന്നെയും നടുക്കടലിൽപെട്ട് റോഹിങ്ക്യകൾ

റോഹിങ്ക്യകളെറങ്ങീന്നു..സൂക്ഷിക്കണം. അടിച്ചോടിക്കണമെന്നാണ്‌ സർക്കാർ പറേണത്

കഴിഞ്ഞ ദിവസം വീട്ടിൽനിന്നും കേട്ടതാണ്. അവർക്കു എവിടെനിന്നോ കിട്ടിയ വാർത്തയാണ് സ്വന്തം നിലയിൽ ഇങ്ങനെയൊരു പരാമർശത്തിനാധാരം.
റയിൽവേയുടെ ഊഹാപോഹമായിരുന്നു ഇങ്ങനെയൊരു വാർത്ത പുറത്തുവന്നതിനുപിന്നിൽ. ദാരിദ്ര്യം മൂലം അയൽസംസ്ഥാനങ്ങളിൽ നിന്ന് നമ്മുടെ ഗ്രാമങ്ങളിലേക്ക് ചേക്കേറിയ ധാരാളം നാടോടികളുണ്ട്. അവരോടും ഈ സമീപനമാണ് നാം സ്വീകരിച്ചുവരുന്നത്. കോഡേങ്കികളെന്ന് വിളിച്ചു നാമൊക്കെ ഓടിച്ചുവിടുന്ന അവരുടെ പക്കൽ വ്യക്തമായ രേഖകളൊന്നും കാണില്ലായിരിക്കാം. ചിലപ്പോൾ ആന്ധ്രയിൽ നിന്നോ കര്ണാടകത്തിൽ നിന്നോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽനിന്നുമുള്ളവരാകാം. ഇവർക്കൊന്നും തന്നെ സ്വന്തമായൊരു രാജ്യമോ സ്വന്തമായൊരു വീടോ ഒന്നും കാണില്ലായിരിക്കാം.

എത്തുന്നിടം രാജ്യവും തെരുവോരത്ത് രാത്രി പാർക്കുന്നിടം പാർപ്പിടവുമാക്കുന്നവരാണിവർ. ഇതിൽ അപൂർവ്വമായി ചിലർ സംഘമായി ആട്ടുകല്ല്, അമ്മി തുടങ്ങിയ വീട്ടുപകരണങ്ങളുണ്ടാക്കുന്നവരായിരുന്നു. ഇന്ന് ആട്ടുകല്ല് വീടുകളിലെ അനാവശ്യവസ്തുവായി മാറി.  പക്ഷെ ഇന്ന് വീട് പാലുകാച്ചിന് മുമ്പുതന്നെ ഷോപ്പിംഗ് നടത്തുന്ന കൂട്ടത്തിൽ അമ്മി വാങ്ങുന്നതോടെ അങ്ങനെയൊരു തൊഴിലിന്റെ സാധ്യതയും ഇല്ലാതായി. അവരിൽ പലരും ഇന്നും നമ്മുടെ ഗ്രാമങ്ങളിലൊക്കെ അലഞ്ഞുനടക്കുന്ന കാണാം. നാടോടികൾ എന്ന വാക്കു നിർമ്മിച്ച നാം എന്നും അവരെ ആട്ടിയോടിക്കാനുള്ള വഴിയാണ് തേടിക്കൊണ്ടിരിക്കുന്നതു. അതിന്റെ തുടർച്ചയാണ് ഇന്ന് റോഹിൻഗ്യകൾക്കെതിരെ ദില്ലിയിലിരിക്കുന്നവരും ചെയ്തുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40000 റോഹിൻഗ്യകളാണ് നിയമവിധേയമല്ലാതെ വസിക്കുന്നവരെന്നാണ് ഭരണകൂടം പുറത്തുവിടുന്ന കണക്കുകൾ. ഏറ്റവും കൂടുതൽ ബംഗാളിലാണ്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അനധികൃത കുടിയേറ്റക്കാർ എന്ന് മുദ്രകുത്തി ഇവരെയെല്ലാം നാട് കടത്തുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ആദ്യപടിയെന്നോണമാണ് 7 പേരെ ഇന്ത്യ നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അഞ്ചു വര്ഷം മുമ്പാണ് രോഹിൻഗ്യകൾ വാർത്തയിലിടം നേടുന്നത്. മ്യാൻമറിലെ പട്ടാളഭരണകൂടം 1978 ലാണ് റോഹിൻഗ്യകൾക്കെതിരെയുള്ള പീഡനങ്ങൾ ആരംഭിക്കുന്നത്. എട്ടാം നൂറ്റാണ്ടുമുതൽ മ്യാൻമറിൽ ജീവിക്കുന്ന റോഹിൻഗ്യകൾക്കെതിരെ മൂന്നു ദശകങ്ങൾക്ക് മുമ്പു മുതൽതന്നെ ഭീകരമായ നരനായാട്ടാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ബുദ്ധഭൂരിപക്ഷപ്രദേശങ്ങളിലെ ബുദ്ധപുരോഹിതരുടെ പ്രേരണയാലാണ് ഭരണകൂടം ഇവർക്കെതിരെ നിലപാടുകൾ കടുപ്പിക്കുന്നത്. ആകെ 20 ലക്ഷം റോഹിൻഗ്യകളാണ് വിവിധരാജ്യങ്ങളിലായി അഭയാർത്തികളായി കഴിയുന്നത്. സ്വന്തം രാജ്യം തന്നെ ക്രിമിനലുകളും ഭീകരരുമെന്നു മുദ്ര കുത്തിയാണ് പിഞ്ചുകുഞ്ഞുങ്ങളക്കമുള്ള രോഹിൻഗ്യകളെ കഴിഞ്ഞ അഞ്ചുവർഷമായി കപ്പലുകളിലും വലിയ ബോട്ടുകളിലും കയറ്റി കടൽ കടത്തിയത്. 

Spread the love
Read Also  കൈക്കൂലി അഴിമതി സി ബി ഐ ഡയറക്ടറെ മാറ്റി

14 Comments

Leave a Reply