Thursday, January 20

തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചാകുന്നതിന്റെ കാരണം വിദഗ്ധര്‍ കണ്ടെത്തി

ന്യൂസിലന്‍ഡില്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ ചത്തൊടുങ്ങുന്നതിന്റെ കാരണം വിദഗ്ധര്‍ കണ്ടെത്തി. സ്റ്റുവര്‍ട്ട് ദ്വീപിന്റെ സമുദ്രതീരത്ത് 145 തിമിംഗലങ്ങളാണ് കൂട്ടത്തോടെ ചത്തടിഞ്ഞത്. ഇവയില്‍ പകുതിയിലധികം തിമിംഗലങ്ങള്‍ക്കും ജീവനുണ്ടായിരുന്നു. അതിനാല്‍ കടലിലേക്ക് തന്നെ അവയെ തിരിച്ചിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവ ചാകുകയായിരുന്നു. ദ്വീപിന്റെ തീരത്ത് തിമിംഗലങ്ങള്‍ അടിഞ്ഞ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

രോഗബാധയോ, സഞ്ചരിക്കുന്ന ദിശ മാറിപ്പോകുക, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനുളള പലായനം എന്നിവയെല്ലാം തിമിംഗലങ്ങള്‍ കരയിലെത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിമിംഗലങ്ങളുടെ കൂട്ടമരണം ഏറെ ദുഖകരമായ സംഭവമാണെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്‍ ലെപ്പന്‍സ് പറഞ്ഞു. ശരീരത്തിന്റെ പകുതിയിലധികവും മണലിലുറച്ച നിലയിലായിരുന്നു തിമിംഗലങ്ങളെ കാണാന്‍ കഴിഞ്ഞത്.

ഒരു ദിവസത്തിലധികം ആ നിലയില്‍ അവ കുടുങ്ങിക്കിടന്നു. മരണാസന്നരായ തിമിംഗലങ്ങളെ വെടിവച്ചു കൊല്ലേണ്ടി വന്നുവെന്നും ലെപ്പന്‍സ് പറഞ്ഞു. ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു താന്‍ കണ്ടതെന്നും വര്‍ഷത്തില്‍ 80തിലധികം തിമിംഗലങ്ങള്‍ ഇത്തരത്തില്‍ ചാകാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയധികം ചാകുന്നത് ആദ്യമായാണ് എന്നും
അദ്ദേഹം പറഞ്ഞു. ഇക്കണക്കിനാണെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തിമിംഗലമെന്ന ജീവി ഈ ഭൂമിയില്‍നിന്ന് തന്നെ അപ്രത്യക്ഷമാകും.

Spread the love
Read Also  വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു

Leave a Reply