Wednesday, June 23

തിരിച്ചടി നേരിട്ടതോടെ മലക്കം മറിഞ്ഞ് സുകുമാരൻ നായർ

എൻ എസ് എസിനെതിരെ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും സജീവമായതോടെ വിശദീകരണവുമായി  ജി സുകുമാരൻ നായർ രംഗത്ത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സ്വീകരിച്ച ശരിദൂര നിലപാടില്‍ കൂടുതല്‍ വിശദീകരണവുമായി സംഘടനാ ജനറല്‍ സെക്രട്ടറി ജി കുമാര്‍ നായര്‍. എൻ എസ് എസ് ആർക്കുവേണ്ടിയും പ്രചാരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എന്‍ എസ് എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടവര്‍, അവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തനം നടത്തിയതിനെ ചില മാധ്യമങ്ങള്‍ കാര്യമറിയാതെ വിമര്‍ശിച്ചു. അത് ഏറ്റെടുത്തുകൊണ്ട് ചിലര്‍ എന്‍ എസ് എസി നെതിരെ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണം നടത്തുകയുണ്ടായി. യുഡിഎഫിന് വേണ്ടി എന്‍ എസ് എസ് വോട്ടുപിടിച്ചു എന്ന പ്രചരണത്തിന് യാതൊരു അടിസ്ഥാനമില്ലെന്നും പത്രകുറിപ്പില്‍ കൂട്ടിചേര്‍ക്കുന്നു.

ഉപതിരഞ്ഞെടുപ്പുകളുടെ ഫലം എന്ത് തന്നെയായാലും ശരിദൂരമാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അവിടെ രാഷ്ട്രീയത്തിനോ സമുദായത്തിനോ ആയിരിക്കില്ല, സാമൂഹിക നീതിക്കായിരിക്കും പ്രാധാന്യമെന്നും എന്‍എസ്എസ് വ്യക്തമാക്കുന്നു.

ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലുമടക്കം സ്വീകരിച്ച ശരിദൂര നിലപാടിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വിശദീകരണവുമായി സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്. രാഷ്ട്രീയമായി സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാനുള്ള പ്രധാന കാരണം വിശ്വസസംരക്ഷണത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ല എന്നുള്ളതാണെന്ന് സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.

ഒരു പ്രത്യേക വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നോക്ക വിഭാഗത്തെ മാത്രം ബോധപൂര്‍വമായി അവഗണിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. സംഘടന ഉന്നയിച്ച പല കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും എന്‍എസ്എസ് ആരോപിക്കുന്നു.

മുന്നാക്കവിഭാഗങ്ങള്‍ക്കും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ്. മുന്നാക്ക വിഭാഗം ഒഴിച്ചുള്ള മറ്റു വിഭാഗങ്ങള്‍ എത്ര ജാതി ഉണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ സ്ഥിതിവിവരക്കണക്ക് സര്‍ക്കാറിന്‍റെ പക്കലുണ്ട്.

മുന്നാക്ക വിഭാഗത്തില്‍ എത്ര ജാതി ഉണ്ടെന്നതിനെക്കുളിച്ചുള്ള കണക്ക് ആദ്യത്തെ മുന്നാക്കസമുദായസ്ഥിരം കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഇന്നേവരെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നുള്ളതുതന്നെ, ആ വിഭാഗത്തോടുള്ള അവഗണന എടുത്ത് കാണിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ ആരോപിച്ചു.

എൻ എസ് എസ് പോലുള്ള ജാതിസംഘടനകളെ ജനം തള്ളിക്കളഞ്ഞു എന്ന് പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രസ്താവന നടത്തിയതോടെയാണു പ്രതിരോധത്തിലായ എൻ എസ് എസ് പത്രക്കുറിപ്പുമായി രംഗത്തുവന്നത്. വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുസ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാതിരിക്കാനായി കാമ്പെയിനിംഗ് ഉൾപ്പെടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു തിരിച്ചടി നേരിട്ടതോടെ സംഘടനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഇടതുപക്ഷത്തിൻ്റെ  ശക്തമായ പ്രതിഷേധം ; രാഹുൽ വയനാട് മത്സരിക്കാൻ സാധ്യതയില്ല

15 Comments

Leave a Reply