ഈയിടെ നടന്ന ആഗോള ശാസ്ത്രസമ്മേളത്തിൽ വെളിപ്പെടുത്തിയ വിവരം ഞെട്ടി ക്കുന്നതാണ്‌. ഏതാനും വർഷങ്ങൾ കൂടി കഴിയുമ്പോഴേയ്ക്കും ജൈവവ്യവസ്ഥയുടെ ഭാഗമായി ജീവിക്കുന്ന ഷഡ്പദങ്ങളിൽ ഭൂരിഭാഗവും  പാരിസ്ഥിതകമായി നമ്മുടെ പ്രകൃതിക്ക്  ആഘാതമേൽപ്പിച്ചുകൊണ്ട് ഇവിടെ നിന്നും എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമാകും. 

40 ശതമാനത്തിലധികം പ്രാണികൾക്കാണു വംശനാശം സംഭവിക്കുന്നത്. സസ്തനികൾ, പക്ഷികൾ തുടങ്ങിയ വംശങ്ങളെയപേക്ഷിച്ച് 8 മടങ്ങ് കൂടുതലായാണു ചെറുഷഡ്പദ ങ്ങൾക്കു വംശനാശം വരുന്നത്. മനുഷ്യവംശത്തെക്കാൾ 17 ഇരട്ടി അധികമാണ് ഇപ്പോൾ ഈ ഷഡ്പദങ്ങളുടെ സംഖ്യ. മറ്റു ജന്തുജീവജാലങ്ങളുടെ വംശനാശവുമായി താരതമ്യപ്പെടുത്തിയാൽ ചരിത്രത്തിലാദ്യമായാണ് ആകാരത്തിൽ കുഞ്ഞന്മാരായ ഈ പ്രാണികളുടെ കൂട്ടമായി ഇല്ലാതാകുന്നത്. വലിയ മൃഗങ്ങളുടെ കണക്കെടുക്കുന്നതു പോലെ അത്രയെളുപ്പമല്ല പ്രാണികളുടെ സെൻസസ് രേഖപ്പെടുത്തുന്ന പ്രക്രിയ. ഭൂമി യിൽ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു ഈ പ്രാണികളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

ജൈവവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് നിർണായകമായ സ്വാധീനം ഈ ഷഡ്പദങ്ങൾക്കുണ്ട്. നിങ്ങളൊന്നാലോചിച്ചുനോക്കൂ. പരാഗണം നടത്തുന്ന പൂമ്പാറ്റകളും തേനീച്ചകളും ഈ ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായാൽ പിന്നെ സസ്യലതാദികളുടെയെല്ലാം ജനുസ്സുകളും അതോടെ ഭൂമിയിൽനിന്ന് അപ്രത്യ ക്ഷമാകും. ഇതൊരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇപ്പോൾ പൂർണമായി നശിച്ചുകൊണ്ടിരിക്കുന്ന ഷഡ്പദങ്ങളെല്ലാം പൂമ്പാറ്റ വർഗ്ഗത്തിൽ പെടുന്നതുതന്നെയാ ണ് എന്നതാണ് ആശങ്ക കൂടാൻ കാരണം.

ജർമ്മനി, പോർട്ടോറിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷണഫലമായാണ് പ്രാണിക ളുടെ കണക്കെടുപ്പ് നടത്തിയത്. ആ രാജ്യങ്ങളിലെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറ ത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് ആഗോളതലത്തിൽ തന്നെ സംഭവിച്ചു കൊണ്ടിരി ക്കുന്നു. നമ്മുടെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത്തരമൊരു കണക്കെടുപ്പ് ചിന്തിച്ചി ട്ടു പോലുമുണ്ടാവില്ല. ഏതാണ്ട് ഒരു ദശകംമുമ്പോ മറ്റോ ചില വിദ്യാര്‍ത്ഥികൾ പഠനാ വശ്യത്തിനായി ഷഡ്പദങ്ങളുടെ സെൻസസ് എടുക്കാനുള്ള വഴികളന്വേഷിച്ചതല്ലാതെ അത്തരം വിവരങ്ങളൊന്നും വെബ്‌സൈറ്റുകളിൽ ലഭ്യമല്ല.

ഷഡ്പദങ്ങളുടെ ഈ വംശനാശം നമ്മുടെ ഭൂമിയിൽ അതിഭയാനകമായ ഭവിഷ്യത്തു കളാണ് ക്ഷണിച്ചുവരുത്താൻ പോകുന്നതെന്ന് ഈ റിപ്പോർട്ട് അവതരിപ്പിച്ച ജർമ്മനി യിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

”ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനരീതി നാം മാറ്റിയില്ലെങ്കിൽ ഏതാനും പതിറ്റാണ്ടുകൾ കൊണ്ട് ഭൂമിയിലെ മുഴുവൻ ഷഡ്പദങ്ങൾക്കും വംശനാശം സംഭവിക്കും. അത് നമ്മുടെ ഭൂമിക്കുണ്ടാക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. “

ബീജിങ്ങിലെ ചൈന അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ് കോൺഫറൻസിൽ പങ്കെടുത്ത സിഡ്‌നി സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ ഫ്രാൻസിസ്‌കോ സാഞ്ചേസ് ബെവോ പറയുന്നു.

” ഈ രീതി തുടർന്നാൽ അത് അതിഭീകരമായ ദുരന്തമാണ് സംഭവിക്കാൻ പോകുന്നത്. വൈകാതെതന്നെ ഇത് മനുഷ്യവംശത്തിന്റെ തന്നെ അന്ത്യത്തിൽ ചെന്നവസാനിക്കും. “

കീടനാശിനി ലോബികൾ നിയന്ത്രിക്കുന്ന നമ്മുടെ രാജ്യത്ത് ഇനി എന്നാണു ജൈവകീടനാശിനിയുടെ ലോകത്തേക്ക് മടങ്ങാൻ കഴിയുക.

*അവലംബം : ദ ഗാർഡിയൻ

repost

Read Also  റൗണ്ടപ്പ് ഉൾപ്പടെയുള്ള കള - കീടനാശിനികൾക്ക് കേരളത്തിൽ നിരോധനം

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here