Friday, May 27

മനുസ്മൃതി നടപ്പിലാക്കിയ ലാൽ കൃഷ്ണ വിരാടിയരുടെ ചിന്താമണി കൊലക്കേസ്: ഒരു പുനർ വായന

ഭരണഘടനയെ ഉപേക്ഷിച്ച് മനുസ്മൃതിയെ കയ്യിലെടുത്ത ലാൽ കൃഷ്ണ വിരാടിയരുടെ സ്ഥാനത്ത് ഉസ്താദ് ജസീം അഹമ്മദ് ബാദുഷാ ആണെങ്കിൽ ഷാജി കൈലാസിന് ചിന്താമണി കൊലക്കേസ് സിനിമയാക്കാൻ കഴിയുമായിരുന്നോ? ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന ചിത്രമെന്ന ഭരണകൂട വേട്ട ചിത്രത്തിന് ഉണ്ടാകുമായിരുന്നില്ലേ? ഭരണഘടനയെ താഴെവെച്ച് മനുസ്മൃതി കയ്യിലെടുക്കുമ്പോൾ, മനുസ്മൃതി നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അത്തരം നിയമങ്ങളോ ചോദ്യങ്ങളോ ഹിന്ദുത്വ ഇന്ത്യയിൽ ചോദ്യം ചെയ്യില്ലെന്ന ഉറപ്പ് നമുക്കുണ്ട്. എ. കെ. സാജന്റെ തിരക്കഥയിൽ എം. രഞ്ജിത്ത് നിർമ്മിച്ച് സുരേഷ് ഗോപി, ഭാവന തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിന്താമണി കൊലക്കേസിൽ ഫൈസൽ കെ. എസ് നടത്തുന്ന പുനർ വായന.

ഫൈസൽ കെ. എസ്.
ഒരു സിനിമാക്കഥയുടെ സംഗ്രഹം പറയാം

പൂജാമുറിയിൽ സന്ധ്യാദീപം കൊളുത്തി പ്രാർത്ഥിച്ചു കൊണ്ടിരിക്കെ, തന്റെ അധ്യാപിക കൂടിയായ സാവിത്രി അന്തർജനത്തെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് രമേശ് നമ്പൂതിരി. നമ്പൂതിരിയെ ഇന്ന് കോടതി കുറ്റവിമുക്തനാക്കി വിധി വന്നിരിക്കുകയാണ്. കുറ്റവാളിയാണെന്ന് ഏവർക്കും അറിയാമായിരുന്നിട്ടും രമേശ് നമ്പൂതിരിയെ പുറത്തിറക്കാൻ സഹായിച്ച ഒരാളുണ്ട്; അഡ്വക്കേറ്റ്: ഉസ്താദ് ജസീം അഹമ്മദ് ബാദുഷാ.

ഏറെ പ്രശസ്തനാണ് ജസീം ബാദുഷാ വക്കീൽ. വളരെ പ്രശസ്തമായ കേസുകളിൽ ഒക്കെ പ്രതികൾക്ക് വേണ്ടി വാദിച്ച് അവരെ കുറ്റവിമുക്തരാക്കി ഇറക്കിയ ആളാണ്. അദ്ദേഹം.

രമേശൻ നമ്പൂതിരി കുറ്റവിമുക്തി നേടിയത് ആഘോഷിക്കാൻ വേണ്ടി തന്റെ വക്കീലിനെ ഔട്ട്ഹൌസിലേക്ക് വിളിക്കുകയാണ്. അവിടെ വെച്ചാണ് നാം മനസിലാക്കുന്നത്, ജസീം ബാദുഷ ഈ ക്രിമിനലിനെ പുറത്തിറക്കിയത് വെറുതെ അല്ല, മറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കാൻ വേണ്ടിയാണ്. ഇന്ത്യൻ നിയമവ്യവസ്‌ഥയിൽ വിശ്വാസം ഇല്ലാത്ത ഒരാളാണ് ജസീം ബാദുഷ. രമേശൻ നമ്പൂതിരിയെപ്പോലെ ഒരാളെ ഇന്ത്യൻ കോടതി ശിക്ഷിച്ചാൽ പോരാ, അതിന് ശരീഅത്ത് നിയമപ്രകാരം വധശിക്ഷ തന്നെ വേണം, അത് നടപ്പിലാക്കലാണ് വക്കീലിന്റെ നിയോഗം തന്നെ. അങ്ങനെ അവിടെ വെച്ച് രമേശൻ നമ്പൂതിരിയെ, ശരീഅത്ത് നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ഒരു ക്ലാസ്സ് എടുത്ത് കൊടുത്ത ശേഷം ഉസ്താദ് ജസീം ബാദുഷ കൊല്ലുകയാണ്. (ബാക്ക്ഗ്രൗണ്ടിൽ മ്യൂസികായ് അറബിക് ബൈത്തുകൾ )

തിരികെ വീട്ടിലെത്തിയ വക്കീലിനെ സഹോദരി ആയിഷാ സൽമാബീഗം കാത്ത് നിൽപ്പുണ്ട്. നിസ്കാരവും പ്രാർത്ഥനകളും ഒക്കെയായി, ഉത്തമ കുലസ്ത്രീയാണവർ. സഹോദരന്റെ രക്തം പുരണ്ട ഷൂ വൃത്തിയാക്കി കൊടുക്കുന്നതും, കൊലപാതകങ്ങൾക്ക് വേണ്ട ഊർജ്ജം കൊടുക്കുന്നതും ഒക്കെ ഈ സഹോദരിയാണ്. ശരീഅത്ത് നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഇടയ്ക്കിടെ അവർ സഹോദരന് പറഞ്ഞ് കൊടുക്കുന്നുണ്ട്. ഇതിനിടെ സ്വന്തം മകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു വ്യവസായിയെയും ജസീം ബാദുഷ വക്കീൽ കുറ്റവിമുക്തനാക്കി പുറത്തിറക്കി കൊണ്ട് വന്ന് കൊല്ലുന്നുണ്ട്.

ശരീഅത്ത് നിയമത്തിന് പകരം മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള കോസ്മിക് ലോ വരട്ടെ, അങ്ങനെ എല്ലാം ഒന്ന് ഇൻവേർട്ട് ചെയ്ത് നോക്കൂ, ഇപ്പോൾ സിനിമാക്കഥ കൊള്ളാമെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ആ തോന്നലത്ര നിഷ്കളങ്കമല്ല സുഹൃത്തേ എന്ന് മാത്രം പറയട്ടെ.

അങ്ങനെയിരിക്കേ ഒരു എൻജിനീയറിംഗ് കോളേജിൽ വെച്ച് പള്ളിയിലെ മുക്രി ഉസ്മാൻ കാക്കയുടെ മകൾ റാഗിംഗിനിടെ കൊല്ലപ്പെടുന്നു, പ്രതികൾ മിർച്ചി ഗേൾസ് എന്നറിയപ്പെടുന്ന 9 NRI സ്റ്റുഡന്റസ്. അവർക്ക് വേണ്ടി നമ്മുടെ വക്കീൽ ഇറങ്ങുന്നു. മുക്രി ഉസ്മാൻക്കക്ക് നീതി കിട്ടുമെന്ന് ബാദുഷാ വക്കീൽ ഉറപ്പ് കൊടുക്കുന്നു. ശേഷം യഥാർത്ഥ പ്രതികൾ ആരെന്ന് വക്കീൽ കണ്ടെത്തുന്നു, അവരെ ഒരു പോലീസിനും കൊടുക്കാതെ, അറബ് മന്ത്രോച്ചാരണങ്ങളോടെ, തന്റെ ശരീഅത്ത് നിയമം അനുസരിച്ച് കഴുത്തറുത്ത് കൊന്ന് കളയുന്നു. ഇതിനിടെ ഉസ്താദ് ജസീം തന്റെ വീട്ടിൽ ഒരു മദ്രസ്സ നടത്തുന്നുണ്ട്, ഖുർആൻ പണ്ഡിതനാണ്, എന്നും രാവിലെ ചെറിയ കുട്ടികൾക്ക് ഹദീസ് ക്ലാസ് എടുക്കുന്നുണ്ട്.

Read Also  നിയമയുദ്ധത്തിലൂടെ സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ മറികടക്കാനാവുമോ?

ഇത്രയുമാണ് കഥാസംഗ്രഹം. എങ്ങനെയുണ്ട് കഥ? എന്തെങ്കിലും കുഴപ്പം ഈ കഥക്ക് തോന്നുന്നുണ്ടോ? ഉണ്ട് അല്ലേ, എന്റെ അഭിപ്രായത്തിൽ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെയൊരു സിനിമ ഇറങ്ങാനേ പാടില്ല. പക്ഷേ ഇങ്ങനെ ഒരു സിനിമ ഈ നാട്ടിൽ ഇറങ്ങി, അത് വൻവിജയവുമായി. ഈ കഥയിലെ ഉസ്താദ് ജസീം ബാദുഷായെ ‘ലാൽ കൃഷ്ണ വിരാടിയാർ’ എന്നും രമേശ് നമ്പൂതിരിയെ ‘ഇസ്രാ ഖുറേഷി’ എന്നുമൊക്കെ ഓരോരുത്തരെയായി പേര് മാറ്റിയിട്ട് നോക്കൂ, ഖുർആൻ പഠനത്തിന് പകരം വേദപഠനം വരട്ടെ, ശരീഅത്ത് നിയമത്തിന് പകരം മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള കോസ്മിക് ലോ വരട്ടെ, അങ്ങനെ എല്ലാം ഒന്ന് ഇൻവേർട്ട് ചെയ്ത് നോക്കൂ, ഇപ്പോൾ സിനിമാക്കഥ കൊള്ളാമെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ആ തോന്നലത്ര നിഷ്കളങ്കമല്ല സുഹൃത്തേ എന്ന് മാത്രം പറയട്ടെ.

കീഴ്ജാതിക്കാരെയും സ്ത്രീകളെയും അംഗീകരിക്കാത്ത, നൂറ്റാണ്ടുകൾ അനീതിയുടെ പ്രത്യയശാസ്ത്രമായി തുടർന്ന മനുസ്മൃതി കത്തിക്കൽ ഒരു വൻവിപ്ലവം തന്നെയായിരുന്നു. വീണ്ടും ചിന്താമണിയിലേക്ക് വന്നാൽ, ഈ മനുസ്മൃതി അവഗണിച്ചതാണ് ഇന്നുള്ള അനീതികൾക്ക് മൂലകാരണമെന്നാണ് ഷാജി കൈലാസ് പറയുന്നത്.

ചിന്താമണി കൊലക്കേസിനെ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ സിനിമയിലെ വില്ലൻ സായ്കുമാറോ ഭീമൻ രഘുവോ അല്ലെന്നും, യഥാർത്ഥ വില്ലൻ അംബേദ്കറുടെ ‘ഇന്ത്യൻ ഭരണഘടന’യും ഇന്ത്യൻ നിയമവ്യവസ്ഥയുമാണെന്ന് കാണാം. തുല്യനീതി എന്നൊരു സങ്കല്പമേ ഇല്ലാതിരുന്ന, ജാതിവ്യവസ്ഥയും ജാതിനീതിയും മാത്രം നിലനിന്നിരുന്ന ഇന്ത്യയിൽ തുല്യത എന്നൊരു കൺസെപ്റ്റ് വരുന്നത് തന്നെ ഭരണഘടന നിലവിൽ വന്ന ശേഷമാണ്. അതേ ഭരണഘടനാ ശില്പി ആയിരുന്ന അംബേദ്‌കർ ചെയ്ത മറ്റൊരു കാര്യം ‘മനുസ്മൃതി’ തെരുവിൽ കത്തിക്കുകയായിരുന്നു. കീഴ്ജാതിക്കാരെയും സ്ത്രീകളെയും അംഗീകരിക്കാത്ത, നൂറ്റാണ്ടുകൾ അനീതിയുടെ പ്രത്യയശാസ്ത്രമായി തുടർന്ന മനുസ്മൃതി കത്തിക്കൽ ഒരു വൻവിപ്ലവം തന്നെയായിരുന്നു. വീണ്ടും ചിന്താമണിയിലേക്ക് വന്നാൽ, ഈ മനുസ്മൃതി അവഗണിച്ചതാണ് ഇന്നുള്ള അനീതികൾക്ക് മൂലകാരണമെന്നാണ് ഷാജി കൈലാസ് പറയുന്നത്.

മനുവും, ബൃഹസ്പതിയും, കാലസൂത്രവും ഒക്കെയാണ് വിരാടിയാറുടെ കോടതിയിലെ അടിസ്ഥാന പുസ്തകങ്ങൾ. ഇതൊക്കെ അടിസ്ഥാനമാക്കണമെന്നു വാദിക്കുന്നവർക്ക് ജാതിവ്യവസ്ഥ ഫോളോ ചെയ്യാതെ സിനിമ പിടിക്കാനും കഴിയില്ലല്ലോ! സിനിമയിൽ നീതി നടത്തിപ്പിനായി അവതരിച്ച ലാൽ കൃഷ്ണ പൂണൂലിട്ട ബ്രാഹ്മണൻ ആവുമ്പോൾ, അനീതി ചെയ്യുന്നവർ ആരൊക്കെയാകുമെന്ന് പറയേണ്ടതില്ലല്ലോ. അതിന് ഇസ്രാ ഖുറേഷി, ഡേവിഡ് രാജാരത്നം, വോൾഗ മാടശ്ശേരി, കിം സുദർശൻ, സഖാവ് കണ്ണായിരം, അയ്യപ്പൻ, ഉച്ചാണ്ടി, സിഐ ബാവ തുടങ്ങി മുസ്ലിംകളും കൃസ്ത്യാനികളും ഈഴവരും ദളിതരും ഒക്കെയുണ്ട്.

എൻട്രൻസ് എക്‌സാമിനു അറുനൂറിൽ താഴെ റാങ്ക് ഉണ്ടായിട്ടും എക്സ്ട്രീം പോവർട്ടി, നിവേദ്യചോറുകാരി ചിന്താമണിക്ക് മെറിറ്റ് സീറ്റ് കിട്ടിയില്ല ( റിസർവേഷന്റെ ദൂഷ്യം.) [ഗവൺമെന്റ് സ്‌കൂളിൽ അധ്യാപകനായിരുന്നു വീരമണി വാര്യർ, പോരാത്തതിന് ഒപ്പം കുലത്തൊഴിലും, എന്നിട്ടും എക്സ്ട്രീം പോവർട്ടി ആണത്രേ] അതുകൊണ്ടാണ് അവൾക്ക് പ്രൈവറ്റ് മെഡിക്കൽ കോളേജായ “ഗുരുകൃപ”യിൽ ചേരേണ്ടി വരുന്നത്. (നല്ല പേരല്ലേ!)

സിനിമാറ്റിക്കലി നോക്കിയാലും സിനിമ മുന്നോട്ട് വെക്കുന്ന ആശയപരമായി നോക്കിയാലും വളരെ മോശം സിനിമയാണ് ചിന്താമണി കൊലക്കേസ്.

അവിടെ പണത്തിന്റെ ഹുങ്കുമായി അവളെ ഉപദ്രവിക്കാൻ ഏതാണ്ട് വിചിത്ര ജീവികളെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന മിർച്ചി ഗേൾസുണ്ട്. ചിന്താമണി വാര്യരെ ഉപദ്രവിക്കുന്ന മിർച്ചി ഗേൾസിന്റെ പേരുകൾ FIR ലുണ്ട്. ശ്രെയ ഹരിദാസ്, മാധുരി, ആര്യ, താരാ ഷൺമുഖൻ etc. 9 പേരിൽ ഒരാൾക്ക് പോലും ജാതിവാലൊന്നും യാദൃച്ഛികമായി പോലും വരാത്തത് കാണാം. ( ഒരാൾ ഐജി നാസർ ഹുസ്സൈന്റെ വൈഫിന്റെ അനിയത്തിയാണെന്ന് എടുത്ത് പറയുന്നുണ്ട്)

Read Also  മിഷ്ടർ സുരേഷ് ഗോപി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ രോഷാകുലനാകാൻ നിങ്ങൾക്കെന്ത് യോഗ്യത . രഘുനന്ദൻ എഴുതുന്നു

സിനിമയിൽ മൂന്ന് പോലീസ് ഓഫീസർമാരുണ്ട്, ഒന്നാമൻ മണിയൻ പിള്ള രാജു അവതരിപ്പിക്കുന്ന “C.I ബാവ” കഴിവില്ലാത്ത, ബേസിക് ആയ അന്വേഷണം പോലും മര്യാദക്ക് നടത്താത്ത, യഥാർത്ഥ കൊലപാതകിയെ രക്ഷിക്കാൻ വേണ്ടി ചാർജ്ജ് ഷീറ്റ് തയാറാക്കി, എല്ലാം കൊണ്ടും അനീതിക്ക് വേണ്ടി നിലകൊള്ളുന്ന മുസ്ലിം പോലീസുകാരൻ.

രണ്ടാമൻ കലാഭവൻ മണിയുടെ “അയ്യപ്പ ദാസ്”. അയ്യപ്പനെന്ന പേരിൽ തന്നെ കാര്യങ്ങൾ ക്ലിയറാണ്. കൈക്കൂലിക്കാരനായ, പണത്തിന് വേണ്ടി എന്തും ചെയ്യുന്ന, ബ്രാഹ്മണനെ ഉപദ്രവിക്കുന്ന, അനീതിയുടെ ആൾരൂപം. സേതുരാമയ്യർ സിബിഐയുടെ ഫാനാണ് അയ്യപ്പൻ, നടക്കുമ്പോൾ സിബിഐ മ്യൂസിക് സ്വന്തമായി ഉണ്ടാക്കി നടക്കുന്ന കോമാളി. അയ്യപ്പന് ഒരിക്കലും സേതുരാമയ്യർ ആവാൻ സാധിക്കയില്ല, അയാൾക്ക് ജാതിയുടെ പ്രിവിലേജ് ഇല്ലല്ലോ. റിസർവേഷൻ വഴി ദളിതർക്ക് ജോലി ലഭിച്ചാൽ ഇങ്ങനെയിരിക്കും എന്ന് പറയലാണ് അയ്യപ്പന്റെ നിയോഗം.

ഇതൊക്കെ യാദൃശ്ചികമാണെന്ന് അല്ലേ… നിങ്ങളുടെയാ അതീവ നിഷ്കളങ്കതയുണ്ടല്ലോ, അത് നിങ്ങളെ രക്ഷിക്കട്ടെ.

മൂന്നാമൻ ബിജുമേനോന്റെ “ജഗന്നിവാസ്” ASP. കയ്യിലൊരു കാവിചരടൊക്കെയുണ്ട്. അപ്പൊ പിന്നെ നല്ല കഴിവുള്ള ഉദ്യോഗസ്ഥൻ ആവണമല്ലോ. അങ്ങേർക്ക് മാത്രമേ അവിടെ നടക്കുന്ന സംഭവങ്ങളുടെ ഒക്കെ യഥാർത്ഥ പൊരുൾ അറിയൂ. എല്ലാത്തിനും പിന്നിൽ ലാൽ കൃഷ്ണയാണെന്ന് അറിയാമെങ്കിലും ‘കോസ്മിക് ലോ’ നടപ്പിലാക്കേണ്ടത് നീതി ആയതിനാൽ ജഗന്നിവാസ് നീതിക്കൊപ്പമാണ്.

വിരാടിയാരുടെ എതിരിൽ വാദിക്കാൻ വരുന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ “സഖാവ് കണ്ണായി പരമേശ്വരൻ” ആണ് യഥാർത്ഥ കൊലപാതകി. ‘വെറിമൂക്കുമ്പോൾ തെറി മൂക്കുന്ന കമ്യൂണിസ്റ്റ് അരഗന്റ്”. ലാൽ കൃഷ്ണയുടെ മുന്നിൽ വെച്ച് അധ്യാപകനെ കൊന്നതും കമ്യൂണിസ്റ്റ്കാരായിരുന്നു.

അങ്ങനെ തുടക്കം മുതൽ ഒടുക്കം വരെ ജാതിയും രാഷ്ട്രീയവും കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട്. സിനിമാറ്റിക്കലി നോക്കിയാലും സിനിമ മുന്നോട്ട് വെക്കുന്ന ആശയപരമായി നോക്കിയാലും വളരെ മോശം സിനിമയാണ് ചിന്താമണി കൊലക്കേസ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കുറ്റവാളികൾ ശിക്ഷ കിട്ടാനോ, നീതി നടപ്പിലാവാനോ പോകുന്നില്ല, പിടികൂടുന്നത് യഥാർത്ഥ പ്രതികൾ ആവണമെന്നില്ല, ഇനി അഥവാ കുറ്റവാളികളെ അറസ്റ്റ് ചെയ്‌താൽ തന്നെ അയാളെ കുറ്റവിമുക്തനാക്കി പുറത്തിറക്കൽ ഈസിയാണ്. അപ്പൊ പിന്നെ നീതി നടപ്പിലാക്കാൻ എന്താണ് മാർഗം? അതിന് മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള ബ്രാഹ്മണ്യം അധികാരത്തിൽ വരണം, ശിക്ഷിക്കാനും കൊല്ലാനും അധികാരമുള്ള ബ്രാഹ്മണർ വേണം എന്നാണ് പടം പിടിച്ചവർ പറഞ്ഞ് വെക്കുന്നത്.

ഇവിടെ വേണ്ടത് ഹിന്ദു രാഷ്ട്രം ആണെന്ന് വാദിച്ചിരുന്ന, അതിന് വേണ്ടി ജീവിതകാലം മുഴുവൻ പരിശ്രമിച്ചിരുന്ന ഗോൾവാൾക്കർ തന്റെ ‘വിചാരധാര’യിൽ ഹിന്ദുരാഷ്ട്രത്തിന്റെ ശത്രുക്കൾ ആരൊക്കെയെന്നു എണ്ണി പറയുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കേണ്ടതില്ലെന്നും, ഇവിടെ വേണ്ടത് ഹിന്ദു രാഷ്ട്രം ആണെന്ന് വാദിച്ചിരുന്ന, അതിന് വേണ്ടി ജീവിതകാലം മുഴുവൻ പരിശ്രമിച്ചിരുന്ന ഗോൾവാൾക്കർ തന്റെ ‘വിചാരധാര’യിൽ ഹിന്ദുരാഷ്ട്രത്തിന്റെ ശത്രുക്കൾ ആരൊക്കെയെന്നു എണ്ണി പറയുന്നുണ്ട്.

1.മുസ്ലിംകൾ
2.കൃസ്ത്യാനികൾ
3.കമ്യൂണിസ്റ്റുകൾ.

എ.കെ സാജനും ഷാജി കൈലാസും സുരേഷ് ഗോപിയും കൂടെ മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ധർമ്മസംസ്ഥാപനത്തിന് ശ്രമിക്കുമ്പോൾ കൊല്ലേണ്ടി വരുന്ന ആളുകൾക്കും ഒരു ക്രമം ഒക്കെയുണ്ട്.

1.ഇസ്രാ ഖുറേഷി – അജ്മീർ
2.ഡേവിഡ് രാജരത്നം – പോണ്ടിച്ചേരി
കണ്ണായ് പരമേശ്വരൻ – കമ്യൂണിസ്റ്റ് വക്കീൽ

ഇതൊക്കെ യാദൃശ്ചികമാണെന്ന് അല്ലേ… നിങ്ങളുടെയാ അതീവ നിഷ്കളങ്കതയുണ്ടല്ലോ, അത് നിങ്ങളെ രക്ഷിക്കട്ടെ.

Spread the love

Leave a Reply