Thursday, January 20

വ്യാജ ഏറ്റുമുട്ടൽ കൊല നടത്തിയ പട്ടാള ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവ്

അസമിലെ വ്യാജ ഏറ്റുമുട്ടൽ കൊല നടത്തിയ കേസിൽ ​മേജർ ജനറൽ, രണ്ട്​ കേണലുകൾ, നാല്​ പട്ടാളക്കാർ എന്നിവർക്ക്​​ പട്ടാളക്കോടതി ജീവപര്യന്തം​ ശിക്ഷ വിധിച്ചു. 1994ൽ അസമിലെ ദിബ്രുഗഢിൽ ഒാൾ അസം സ്​റ്റുഡൻറ്​സ്​ യൂണിയൻ പ്രവർത്തകരായ അഞ്ചുപേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ്​ പട്ടാളക്കോടതിയുടെ വിധി. അസമിലെ രണ്ട്​ ഇൻഫൻററി മൗണ്ടൻ ഡിവിഷനിൽ മേജർ ജനറലായിരുന്ന എ.കെ. ലാൽ, കേണലുമാരായ തോമസ്​ മാത്യു, ആർ.എസ്​. സിബിരൻ, പട്ടാളക്കാരായ ദിലീപ്​ സിങ്​, ജഗ്​ദിയോ സിങ്​, അൽബിന്ദർ സിങ്​, ശിവശങ്കർ സിങ്​ എന്നിവർക്കാണ്​ ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്​.

ഒാൾ അസം സ്​റ്റുഡൻറ്​സ്​ യൂണിയൻ പ്രവർത്തകരായ പ്രബിൻ സോണോവാൾ, ദേബാജിത്ത്​ ബിസ്വാസ്​, പ്രദീപ്​ ദത്ത, അഖിൽ സോണോവാൾ, ഭ​ഭാബെൻ മോറോൻ എന്നിവരെയാണ്​ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചത്​. 1994 ഫെബ്രുവരി 17 മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ്​ അസമിലെ തിൻസുകിയ ജില്ലയിലെ വിവിധയിടങ്ങളിൽ വെച്ച ഇവരെ സൈന്യം കൊലപ്പെടുത്തിയത്.

അസമിലെ തലാപ്​ ടീ എസ്​റ്റേറ്റിലെ അസം ഫ്രോണ്ടിയർ ടീ കമ്പനി ജനറൽ മാനേജർ രാമേശ്വർ സിങ്ങിനെ ഉൾഫ തീ​വ്രവാദികൾ വധിച്ചതിനെ തുടർന്നാണ്​ വിദ്യാർഥി യൂണിയൻ പ്രവർത്തകരെ പട്ടാളത്തിന്റെ നേതൃത്വത്തിൽ വ്യാജ എറ്റുമുട്ടലിലൂടെ വധിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ ഒാൾ അസം സ്​റ്റുഡൻറ്​സ്​ യൂനിയൻ വൈസ്​ പ്രസിഡൻറും ഇന്നത്തെ ബി.ജെ.പി നേതാവുമായ ജഗ്​ദീഷ്​ ഭുയാൻ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്​ കോടതി ​സിബിഐ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു. തുടർന്ന്​ നടന്ന അന്വേഷണത്തിൽ പ്രതികൾക്കെതിരെ സിബിഐ കേസെടുത്ത്​ കുറ്റപത്രം സമർപ്പിച്ചതിന്റെ അടിസ്​ഥാനത്തിൽ സൈനികകോടതി പ്രത്യേക വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു.

Spread the love
Read Also  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജി സന്നദ്ധത അറിയിച്ചു

Leave a Reply