ചലച്ചിത്രനടൻ മധു അന്തരിച്ചെന്ന തരത്തില്‍ നവമാധ്യമങ്ങളിൽ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ അടിയന്തരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പോലിസിന് നിര്‍ദേശം നല്‍കി. മധുവിന്റെ വ്യാജമരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി മധുവിന്റെ മകള്‍ ഉമ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

പരാതി അടിയന്തരപ്രാധാന്യത്തോടെ അന്വേഷിക്കാനും നിയമനടപടി സ്വീകരിക്കാനുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പോലിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

80 വയസ്സ് തികഞ്ഞ മധുവിനു ആദരവ് അർപ്പിച്ചുകൊണ്ട് ദൂരദർശനിൽ മധുവിൻ്റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. `ആദരവ്` എന്ന ടൈറ്റിലിലുള്ള ഈ പരിപാടി കണ്ട തെറ്റിദ്ധരിച്ച് ഒരാൾ സംശയം ഉന്നയിച്ചതാണു തുടക്കം. ഇത് മുതലെടുത്ത് സോഷ്യൽ മീഡിയയിൽ ആരോ പോസ്റ്റിട്ടത് വൈറലാവുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മധുവും ഹനാനും നമ്മെ പഠിപ്പിക്കുന്നത്: മലയാളിയുടെ മാനസിക വൈകൃതത്തിന് മരുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here