Monday, January 17

ഗായിക എസ് ജാനകി മരിച്ചുവെന്ന് വീണ്ടും വ്യാജപ്രചരണം

ഇന്ത്യൻ സംഗീതലോകത്തിലെ പ്രതിഭ ഗായിക എസ് ജാനകി മരിച്ചുവെണ്ണ തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും വ്യാജ പ്രചാരണം. നേരത്തെയും ജാനകി മരിച്ചുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു.

ഗാനകോകിലം എസ് ജാനകിയമ്മയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലികള്‍ എന്ന തലക്കെട്ടോടെ ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്.

എസ് ജാനകിയമ്മ വിടവാങ്ങി എന്ന തലക്കെട്ടോടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും, ഫെയ്‌സ്ബുക്ക് പേജുകളിലും ഇതിന്റെ ചിത്രങ്ങള്‍ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.

സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന ചിത്രം

എസ് ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ മുൻപും ഇത്തരം വ്യാജ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്.

1980 കളില്‍ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന ജാനകിയമ്മ തന്റെ വേറിട്ട ശബ്ദത്തിലൂടെ സംഗീത ലോകത്ത് മറ്റൊരു യുഗം സൃഷ്ടിക്കുകയായിരുന്നു. 17 ഭാഷകളിലായി ഏകദേശം 48,000 ത്തോളം പാട്ടുകള്‍ക്ക് ജാനകി ശബ്ദം നൽകിയിട്ടുണ്ട്.

ഇതിന് മുന്‍പും എസ് ജാനകിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് ആ വാര്‍ത്തയോട് ഗായകന്‍ എസ്പി ബാലസുബ്രമണ്യമടക്കമുളളവര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

Spread the love
Read Also  'ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ എന്നെ ജീവനോടെ കത്തിക്കൂ' ഹിറ്റ്ലർ അങ്ങനെ പറഞ്ഞിട്ടുണ്ടോ?

Leave a Reply