Friday, July 30

മാധ്യമ പ്രവർത്തകന്റെ ഷൂ സെക്യൂരിറ്റി ഗാർഡ് ആണോ പ്രിയങ്കയ്ക്ക് കൊടുത്തത്? വാസ്തവമെന്ത്?

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് മുതൽ തന്നെ രാഹുൽ ഗാന്ധിയെ ട്രോളാൻ തുടങ്ങിയതാണ് ഇടത് പാർട്ടികളും ബിജെപിയും. കഴിഞ്ഞ ദിവസം പത്രികാ സമർപ്പണത്തിന് വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയും പ്രീയങ്ക ഗാന്ധിയും റോഡ് ഷോ നടത്തുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് പരിക്ക് പറ്റുകയും തുടർന്ന് അവരെ സഹായിക്കുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

മാധ്യമ പ്രവർത്തകരുടെ വാഹനത്തിൽ നിന്നും വീണ മാധ്യമ പ്രവർത്തകന്റെ ഷൂ അഴിക്കാൻ പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നതും തുടർന്ന് ആ ഷൂ കയ്യിൽ പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വ്യാപകമായി കഴിഞ്ഞ ദിവസവും ഇന്നുമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ അതിനിടയിലൂടെ ചിലർ വ്യാജ സന്ദേശം പടർത്താൻ ശ്രമിക്കുകയും ചെയ്തു. അതിൽ സംഘപരിവാർ പ്രവർത്തകരും ഇടത് പക്ഷ പ്രവർത്തകരും ഒരുപോലെ പങ്കു ചേരുകയും ചെയ്തു.

പ്രീയങ്ക ഗാന്ധിയ്ക്ക് മാധ്യമ പ്രവർത്തകൻ പുറകിലൂടെ ഷൂ കൈകളിൽ എത്തിക്കുകയായിരുന്നുവെന്ന രീതിയിലാണ് ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കൂടാതെ രാഹുലും പ്രിയങ്കയും മാധ്യമ പ്രവർത്തകരെ സഹായിച്ചത് മുൻകൂട്ടി പ്ലാൻ ചെയ്ത സ്ക്രിപ്റ്റ് പ്രകാരം ആണെന്ന് വരെ പറഞ്ഞുണ്ടാക്കിയവരുണ്ട്. ഇതിനെതിരെ അപകടം പറ്റിയ മാധ്യമ പ്രവർത്തകർ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഷൂ സെക്യൂരിറ്റി ഗാർഡ് പ്രിയങ്കയുടെ കയ്യിൽ എത്തിച്ചതാണോ എന്താണ് ഇതിലെ വാസ്തവം?

യഥാർത്ഥത്തിൽ ഷൂ സെക്യൂരിറ്റി ഗാർഡ് പ്രിയങ്കയുടെ കയ്യിൽ എത്തിക്കുകയായിരുന്നോ?

അല്ല എന്നതാണ് സത്യം. വാഹനത്തിൽ നിന്നും വീണ മാധ്യമപ്രവർത്തകന്റെ ഷൂ ആദ്യം പ്രിയങ്ക അഴിക്കുകയും തുടർന്ന് പരിക്കേറ്റയാളെ വാഹനത്തിലേക്ക് കയറ്റുമ്പോൾ ഷൂ നിലത്ത് കിടക്കുന്നത് കണ്ട പ്രീയങ്ക അതെടുത്ത് പിടിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിൽ പ്രീയങ്ക ഷൂ എടുക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ കൃത്യമായി കാണിക്കുന്നുമുണ്ട്.

മുസ്ളീം ലീഗിന്റെ കൊടിയെ പാക്കിസ്ഥാൻ പതാകയായി ചിത്രീകരിച്ചതുൾപ്പടെയുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസത്തെ വ്യജ വാർത്തകളിൽ പെടുന്നു. ഷൂ സെക്യൂരിറ്റി ഗാർഡ് പ്രീയങ്കയുടെ കയ്യിൽ കൊടുത്തതാണെന്നതും വ്യാജ വാർത്ത മാത്രമാണ്.

https://www.facebook.com/sevadal.pathanamthitta/videos/2323679627909276/

Spread the love

Leave a Reply