Friday, July 30

അലിഗഡ് മുസ്ളീം സർവകലാശാല കോൺഗ്രസിന് വേണ്ടി വോട്ട് ആവശ്യപ്പെട്ടു; ഒ പി ഇന്ത്യ പ്രചരിപ്പിക്കുന്നതിലെ വാസ്തവം എന്ത്?

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അലിഗഡ് മുസ്ളീം സർവകലാശാല കേന്ദ്രീകരിച്ചുള്ള സംഘപരിവാർ ആക്രമണം വ്യാപകമായിരുന്നു. വലതുപക്ഷ വെബ്‌സൈറ്റായ ഒ പി ഇന്ത്യ ഇപ്പോൾ വീണ്ടും സർവകലാശാലയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്.

അലിഗഡ് മുസ്ളീം സർവകലാശാല കോൺഗ്രസിന് വേണ്ടി വോട്ട് ആവശ്യപ്പെട്ടുവെന്നാണ് സൈറ്റ് പ്രചരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഒ പി ഇന്ത്യയുടെ വാർത്ത കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘപരിവാർ വ്യാപകമായി ഷേർ ചെയ്യുകയും ഇലക്ഷൻ കമ്മീഷനെ ഉൾപ്പടെ ട്വിറ്ററിൽ പരാതികളുമായി സംഘപരിവാർ പ്രൊഫൈലുകൾ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സർവ്വകലാശാലയുടേതല്ലാത്ത വ്യാജ പ്രൊഫൈലിൽ നിന്നുള്ള കോൺഗ്രസ് അനുകൂല പ്രചാരണമാണ് ഒ പി ഇന്ത്യ സര്വകലാശാലയുടേതായി വ്യാഖ്യാനിക്കുകയും വാർത്ത നൽകുകയും ചെയ്തത്.

അലിഗഡ് സർവ്വകലാശാലയുടേതെന്ന പേരിൽ ഒ പി ഇന്ത്യ നൽകിയ ‘വാർത്തയ്ക്കടിസ്ഥാനമായ’ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്

ഒ പി ഇന്ത്യ പ്രചരിപ്പിച്ച വ്യാജ ‘വാർത്തയ്ക്കടിസ്ഥാനമായ’ പോസ്റ്റ് ഇപ്പോൾ ആ ഫേസ്‌ബുക്ക് പേജിൽ ലഭ്യവുമല്ല. സർവകലാശാല ഇത്തരത്തിൽ യാതൊരു ആഹ്വാനങ്ങളും നൽകിയിട്ടില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് സർവകലാശാലയുമായി ബന്ധപ്പെട്ട് സത്യാവസ്ഥ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സർവകലാശാല തന്നെ രംഗത്ത് വന്നു. എന്നിട്ടും തങ്ങൾ നൽകിയ വ്യാജ വാർത്തയിൽ മാപ്പ് പറയാനോ വാർത്ത പിൻവലിക്കാനോ ഒ പി ഇന്ത്യ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് തവണയാണ് ഈ വാർത്ത ഒ പി ഇന്ത്യ ട്വീറ്റ് ചെയ്തത്. സർവകലാശാല തന്നെ നേരിട്ട് രംഗത്ത് വന്നിട്ട് പോലും വ്യാജ വാർത്ത പിൻവലിക്കാത്തതിൽ ഒ പി ഇന്ത്യയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നിരന്തരമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന സംഘപരിവാർ അനുകൂല വാർത്ത മാധ്യമമാണ് ഒ പി ഇന്ത്യ.

For Kind Attention : Aligarh Muslim University does not appeal or Support in favour of any Political party , or own any…

Aligarh Muslim University News ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಏಪ್ರಿಲ್ 11, 2019

സർവകലാശാലയുടെ വിശദീകരണം

സർവകലാശാലയുടെ പേരിൽ ഒരൊറ്റ ഫേസ്‌ബുക്ക് പേജ് മാത്രമാണ് ഉള്ളതെന്നും സർവകലാശാല വാർത്തകളും വിദ്യാഭ്യാസ വിവരങ്ങളും പ്രൊമോട്ട് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് തങ്ങൾ ഈ ഫേസ്‌ബുക്ക് പേജ് ഉപയോഗിക്കുന്നതെന്നും സർവകലാശാലയുടെ പേരിലുള്ള മറ്റ് ഫേസ്‌ബുക്ക് പേജുകൾക്കും അവർ നൽകുന്ന വാർത്തകൾക്കും തങ്ങൾ ഉത്തരവാദികളല്ലെന്നും സർവകലാശാല അധികൃതർ ആൾട്ട് ന്യൂസിനോട് വെളിപ്പെടുത്തി.

Read Also  പൗരത്വപ്രതിഷേധത്തിനെത്തിയ കണ്ണൻ ഗോപിനാഥൻ യു പി പോലീസ് കസ്റ്റഡിയിൽ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply