Monday, January 24

ശബരിമല: പോലീസ് ചവിട്ടുന്ന വ്യാജഫോട്ടോയ്ക്ക് പിന്നില്‍ ആർ എസ് എസ് പ്രവർത്തകൻ്റെ അഭിനയം

സുപ്രീംകോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്തിയ ഹിന്ദുത്വശക്തികള്‍ക്കെതിരെ നടന്ന പോലീസ് ആക്രമണത്തില്‍ അയ്യപ്പഭക്തനെ ആക്രമിക്കുന്നതായി പ്രചരിപ്പിക്കുന്ന വ്യാജ ചിത്രം നിര്‍മ്മിച്ചതിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകനായ രാജേഷ് കുറുപ്പാണെന്നു വെളിപ്പെട്ടു. ഇതില്‍ മര്‍ദ്ദനമേല്ക്കുന്ന ദൃശ്യം രാജേഷിനെ മോഡലാക്കി അഭിനയിപ്പി ക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയ്യപ്പ വിഗ്രഹം മാറോട് ചേര്‍ത്തുനില്‍ക്കുന്ന രാജേഷിനെ  പോലീസ് ബൂട്സ് കൊണ്ടു നെഞ്ചില്‍ ചവിട്ടുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

ഫോട്ടോ പകര്‍ത്തിയ മിഥുന്‍ കൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫറാണ് മനോരമ ന്യൂസ് ചാനലിലൂടെ ഈ വിവരം  വെളിപ്പെടുത്തിയത്.  അരിവാള്‍ കഴുത്തില്‍ വെച്ചുകൊണ്ടുള്ള ചിത്രം സുപ്രീം കോടതി വിധി വന്നശേഷം എടുത്തതാണെന്നു  മിഥുന്‍ പറഞ്ഞു. ഭക്തന്‍റെ കഴുത്തില്‍ അരിവാള്‍ വെച്ചുകൊണ്ട് എടുത്ത ഫോട്ടോയും ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ എല്ലായിടത്തും വൈറലാവുകയാണ്. നിലയ്ക്കല്‍ പോലീസ് നടപടിയ്ക്കുശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തത് രാജേഷ് ആണെന്ന് മിഥുന്‍ പറയുന്നു. 

ചിത്രം കലാപത്തിനു ആഹ്വാനം ചെയ്യുന്നതാണെന്ന്  വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. ഇതോടെ കേരളത്തില്‍ പ്രചരണം അവസാനിപ്പിക്കുകയായിരുന്നു. പക്ഷെ ഉത്തരേന്ത്യയില്‍ പ്രമുഖ ബി ജെ പി നേതാക്കള്‍ ഉള്‍പ്പെടെ  വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്.

രാജേഷ് കുറുപ്പ് ബി ജെ പി പ്രവര്‍ത്തകനാണ്. ബി ജെ പി കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്‌  ഇദ്ദേഹം. ബി ജെ പി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്കൊപ്പവും   ഹിന്ദു ഐക്യവേദി  നേതാവ് പി കെ ശശികലയ്‌ക്കൊപ്പവും നിന്നു എടുത്ത ഫോട്ടോകള്‍  എഫ് ബി യില്‍ പോസ്റ്റു ചെയ്തിട്ടുള്ളതായി  കാണാം. 

 

 

Spread the love
Read Also  താമസവും സുരക്ഷയും കേരള സര്‍ക്കാര്‍ നല്കണമെന്ന് തൃപ്തി ദേശായി

Leave a Reply