Sunday, January 16

വി ആര്‍ സുധീഷിന്‍റെ പേരില്‍ ബി ജെ പിയുടെ പ്രസ്താവന തട്ടിപ്പ്

അറസ്റ്റിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന  കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രസ്താവന നടത്തിയിരിക്കുന്നത്. താന്‍
ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടെയില്ലെന്നു പ്രമുഖ സാഹിത്യകാരന്‍ വി ആര്‍ സുധീഷ്‌ പ്രതിപക്ഷം.ഇന്നിനോട് പറഞ്ഞു.  ശബരിമലയില്‍ തുടരുന്ന  നിയന്ത്രണങ്ങള്‍ക്കെതിരെയും  അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിക്കുന്നതായാണ് താനുള്‍പ്പെടെ നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍  പ്രസ്താവന. സുരേന്ദ്രനെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന മാതൃഭുമി പത്രത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്ത് നിന്നുമുള്ള  വാര്‍ത്തയായാണ്‌ ഇത്  പ്രസിദ്ധീകരിച്ചിരിക്കുന്നത് 

ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകര്‍  എന്ന തലക്കെട്ടിലാണ്  വാര്‍ത്ത വന്നിരിക്കുന്നത്. ‘ശബരിമലയില്‍ തുടരുന്ന നിയന്ത്രണങ്ങളിലും അയ്യപ്പഭക്തര്‍ നേരിടുന്ന  മനുഷ്യാവകാശലംഘനങ്ങളിലും സാംസ്കാരിക പ്രവര്ത്ത്തകര്‍ പ്രതിഷേധിച്ചു. ജയിലിലുള്ള ബി ജെ പി സംസ്ഥാന സെക്രട്ടറി  കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന്  സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.’ വാര്‍ത്ത ഇങ്ങനെ തുടരുന്നു. സുരേഷ് ഗോപി, പി പരമേശ്വരന്‍, എം ജി എസ് നാരായണന്‍, ഷാജി കൈലാസ് തുടങ്ങി ഒട്ടേറെപ്പെരുടെ പേരുകളും സുധീഷിന്‍റെ പേരിനൊപ്പമുണ്ട്. 

തനിക്കു ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലെന്നു താന്‍ ഒപ്പിട്ട പ്രസ്താവന അല്ലെന്നും  വി ആര്‍ സുധീഷ്‌ ആവര്‍ത്തിച്ചു prathipaksham.in നോട്  പറഞ്ഞു.

Spread the love
Read Also  അഞ്ച് വർഷത്തിനിടയിൽ എട്ട് സ്ഥലങ്ങളിൽ ഒരേ വാഗ്ദാനം മാറ്റി പറഞ്ഞ് നരേന്ദ്രമോദി

61 Comments

Leave a Reply