Wednesday, September 23

പൗരത്വജനസമ്പർക്കപരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഉത്‌ഘാടനം ചെയ്‌തെന്ന് ബി ജെ പി വ്യാജവാർത്തയെ ചൊല്ലി സംഘർഷം

പൗരത്വനിയമഭേദഗതിയെ പഞ്ചായത്ത് പ്രസിഡന്റ് അനുകൂലിച്ചെന്നു ബി ജെ പി വ്യാജവാർത്തയെച്ചൊല്ലി സംഘർഷം. പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള ജനസമ്പർക്കപരിപാടി സി പി ഐ കാരിയായ പഞ്ചായത്ത് പ്രസിഡന്റ് ഉത്‌ഘാടനം ചെയ്‌തെന്ന് വ്യാജവാർത്തയെച്ചൊല്ലി കൊല്ലം ചിതറയിലാണ് സംഘർഷമുണ്ടായത്. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ യു ഡി എഫ് – എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടു കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം ബി ജെ പി രാജ്യവ്യാപകമായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു നടത്തിയ ജനനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടന പരിപാടിയായി ചിതറ പഞ്ചായത്ത് പ്രസിഡന്റായി ഉമൈബാ ബീവി യുടെ വീട് തെരഞ്ഞെടുക്കുകയായിരുന്നു. ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ ബി ജെ പി പ്രവർത്തകർ എത്തുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ 3 ബി ജെ പി പ്രാദേശിക നേതാക്കളാണ് വീട്ടിലെത്തിയത്. കാര്യമറിയാതെ ഉമൈബാ ബീവി ജനസമ്പർക്ക പരിപാടിയുടെ ലഘുലേഖ കൈപ്പറ്റുകയായിരുന്നു. തുടർന്ന് ബി ജെ പി പ്രവർത്തകർ സി പി ഐ കാരിയായ പഞ്ചായത്ത് പ്രസിഡന്റ് പൗരത്വനിയമത്തെ അനുകൂലിക്കുകയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും എല്ലാ നയങ്ങളെയും പുകഴ്ത്തിയതായും ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു.

ഈ വിഷയത്തെ ചൊല്ലി  പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ഇടതുമുന്നണി പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നതായി ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ ചിതറയിൽ പ്രകടനം നടത്തിയശേഷം പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസ് അക്രമാസക്തരായ പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി.

സംഘർഷത്തിൽ രണ്ടു പോലീസുകാർക്കും രണ്ടു കോൺഗ്രസ്സ് പ്രവർത്തകർക്കും പരിക്കേറ്റു

പ്രചരിപ്പിക്കപ്പെടുന്ന വ്യാജ ചിത്രം
പ്രചരിപ്പിക്കപ്പെടുന്ന വ്യാജ ചിത്രം

ബി ജെ പിയുടെ വ്യാജവാർത്ത വൈറലായതോടെ ബി ജെ പി തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഫോട്ടോയെടുത്തതെന്നു വിശദീകരിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഉമൈബാ ബീവി രംഗത്തുവരികയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ബി ജെ പി ക്കാർ വീട്ടിൽ വന്നപ്പോൾ താൻ അവർ നൽകിയ ലഘുലേഖ കൈപ്പറ്റുകയായിരുന്നുവെന്നു ഉമൈബ ബീവി പറഞ്ഞു. ഇത് സംബന്ധിച്ച് അവർ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്

Spread the love
Read Also  മോദിയ്ക്ക് പുറമെ ദുരൂഹ പെട്ടിയുമായി കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ; പരിശോധിക്കാൻ ഉദ്യോഗസ്ഥരെ സമ്മതിച്ചില്ല

1 Comment

Leave a Reply