Monday, January 24

ഫാമിലി പ്ലാസ്റ്റിക്കിലെ അഗ്നിബാധ: ബോധപൂർവം ജീവനക്കാർ തീ തീവെച്ചത്

ഫാമിലി പ്ലാസ്റ്റിക്കിലുണ്ടായ വൻ അഗ്നിബാധയ്ക്ക് കാരണം ഷോർട്ട് സർക്യൂട്ടെല്ലെന്ന് തെളിഞ്ഞു. സ്ഥാപനത്തിലെ രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് സ്ഥാപനത്തിന് തീ വെയ്ക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ശമ്പളം വെട്ടിക്കുറച്ചതിലുള്ള പകയാണ് തീവെപ്പിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തീവച്ചത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കെട്ടിടത്തിന്റെ മുകളിലെ സ്റ്റോര്‍ മുറിയില്‍നിന്നാണ് അഗ്നിബാധയുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന, ഉത്പന്നങ്ങള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ബിമൽ ലൈറ്റര്‍ ഉപയോഗിച്ച് തീവച്ചതാണ് വന്‍ അപകടത്തിന് വഴിവച്ചത്.

രാവിലെ ഏഴു മുതല്‍ വൈകിട്ട്  ഏഴുമണിവരെയാണ് ബിനുവിന്റെയും ബിമലിന്റെയും ജോലി സമയം. ജോലി കഴിഞ്ഞ് ലൈറ്റ് അണച്ച ശേഷം സ്‌റ്റോര്‍ റൂമിന് സമീപത്തെത്തി തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഫാക്ടറിയിലെ എക്കണോമിക്‌സ് സ്‌റ്റോറില്‍ സഹായികളായി ജോലി ചെയ്യുന്ന ഇവരെ സി സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.

Spread the love
Read Also  കൊച്ചിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്തി

Leave a Reply