Thursday, January 20

താങ്ങുവില വര്‍ദ്ധന എന്ന മോദി വഞ്ചന: കടുത്ത നിലപാടുകളുമായി കര്‍ഷക സംഘടനകള്‍

കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷീക വിളകള്‍ക്കുള്ള താങ്ങുവില വര്‍ദ്ധന മോദി ആക്രോശിക്കുന്നത് പോലെ ‘ചരിത്രപരം’ അല്ലെന്നും ചരിത്രവഞ്ചനയാണെന്നും രാജ്യത്തെമ്പാടുമുള്ള കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എഐകെഎസ്സിസി) വിലയിരുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ രണ്ട് ബില്ലുകള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനും സമരസമതി തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില വര്‍ദ്ധന 2014ലെ ബീജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്നുള്ള പിന്മടക്കമാണെന്നാണ് സംഘര്‍ഷ് സമതി നിലപാട്.

പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് സ്വകാര്യ ബില്ലുകള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ മാസം 18ന് തുടങ്ങുന്ന സമ്മേളനത്തില്‍ കടക്കെണിതികളില്‍ നിന്നും കര്‍ഷകര്‍ക്കുള്ള മോചന ബില്ല് സ്വദേശാഭിമാനി കക്ഷി എംപിയായ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജു സേത്തി അവതരിപ്പിക്കും. കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന രണ്ടാമത്തെ ബില്ല് കേരളത്തില്‍ നിന്നുള്ള സിപിഎം എംപി കെ കെ രാഗേഷ് അവതരിപ്പിക്കും.

മോദി സര്‍ക്കാര്‍ പത്തു ദിവസം മുമ്പ് പ്രഖ്യാപിച്ച താങ്ങുവില വര്‍ദ്ധന കടുത്ത തട്ടിപ്പാണെന്നാണ് എഐകെഎസ്സിസി പ്രവര്‍ത്തക സമിതി അംഗവും സ്വാരജ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ യോഗേന്ദ്ര യാദവ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്ങുവിലയുടെ ‘ചരിത്രപരമായ വര്‍ദ്ധന’ എന്ന് പറഞ്ഞത് ഏത് കണക്ക് നോക്കിയിട്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിളയിച്ചെടുക്കപ്പെടുന്ന കാര്‍ഷീക ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചിലവിന്റെ ഒന്നര ശതമാനം അധികം താങ്ങുവില എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരത്തിലേറി നാല് വര്‍ഷം കഴിമ്പോഴും പഴയ വാക്കുകള്‍ മറുന്നു എന്ന് മാത്രമല്ല, പുതിയതായി എന്തോ അവതരിപ്പിച്ചു എന്ന നിലയിലാണ് താങ്ങുവിലയുടെ വര്‍ദ്ധനയെന്ന തട്ടിപ്പെന്നും കര്‍ഷക സമിതി ചൂണ്ടിക്കാണിക്കുന്നു.

Spread the love
Read Also  മോദിയുടെ മഹാബലിപുരത്തെ മാലിന്യം പെറുക്കലിനെ പരിഹസിച്ച് പ്രകാശ് രാജ്