Monday, May 17

കർഷകപ്രീണനവുമായി മോദി, 18000 കോടി രൂപ ധനസഹായം, 9 കോടി കർഷകരുമായി കൂടിക്കാഴ്ച

കർഷകപ്രക്ഷോഭത്തെ തണുപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ചുള്ള പ്രീണനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ അനുനയിപ്പിക്കാൻ ഡിസംബർ 25 ന് രാജ്യത്ത 9 കോടി കർഷകരുമായി പ്രധാനമന്ത്രി വിർച്വൽ മീറ്റിംഗ് നടത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

കർഷക നിയമങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് ഈ കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം 18000 കോടി രൂപയുടെ ധനസഹായം കൂടിക്കാഴ്ചയിൽ കർഷകർക്കായി നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. കർഷകബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങളും കാർഷികമേഖലയിൽ ചെയ്യേണ്ട പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ കർഷകർക്ക് വേദിയൊരുങ്ങുമെന്നാണ് അറിയിപ്പ്.

Spread the love
Read Also  കർഷകർക്ക് പിന്നാലെ മത്സ്യത്തൊഴിലാളികളും പ്രക്ഷോഭവുമായി കേന്ദ്ര സർക്കാരിനെതിരെ