Thursday, February 25

അംബാനി അദാനി വിരുദ്ധമദ്രാവാക്യങ്ങളുമായി കർഷകർ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് നേരെ സമരം ഫലം കാണുമോ?

മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ഉടമസ്ഥതയിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും  ബഹിഷ്കരിക്കാൻ കർഷക സംഘടനകൾ നൽകിയ ആഹ്വാനത്തെത്തുടർന്ന് നൂറുകണക്കിന് പ്രതിഷേധക്കാർ സോണിപട്ടിലെ റിലയൻസ് സ്മാർട്ട് ഷോറൂം വ്യാഴാഴ്ച ഉച്ചയ്ക്ക് അടച്ചുപൂട്ടാൻ നിർബന്ധിച്ചതായി  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അദാനി- അംബാനി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി കർഷകർ ഈ  റിലയൻസ് സ്ഥാപനത്തിനു നേരെ ചെല്ലുകയായിരുന്നു പ്രതിഷേധക്കാർ.

കോർപ്പറേറ്റുകൾക്ക് വേണ്ടി മോഡി സർക്കാർ ‘കർഷക വിരുദ്ധ’ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്നും  ഈ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രതിഷേധ സ്ഥലത്ത് നിന്ന് പുറത്തുപോകില്ലെന്ന് അവർ വെളിപ്പെടുത്തി.

പ്രതിഷേധത്തെ തുടർന്ന് റിലയൻസ് ഷോറൂമിലെ ജീവനക്കാർ അവിടെ നിന്ന് കടന്നുകളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

“കോർപ്പറേറ്റുകൾ വളരെക്കാലമായി ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്, എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അവർ കൂടുതൽ അഹങ്കാരികളായി. രാജ്യത്തിന്റെ ഉടമയെന്ന മട്ടിലാണ് അംബാനിയെപ്പോലുള്ളവർ പെരുമാറുന്നതെന്നും സമര നേതൃത്വം ആരോപിക്കുന്നു.

രാത്രിയിൽ പിരിഞ്ഞുപോകാൻ പോലീസ് പ്രതിഷേധക്കാരെ നിർബന്ധിച്ചെങ്കിലും രാവിലെ വീണ്ടും  വലിയ തോതിൽ അവർ സൈറ്റിലെത്തുതുകയായിരുന്നു.

“രക്തം കുടിക്കുന്ന” കോർപ്പറേറ്റുകളിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിനായി തങ്ങളെ മതത്തിലും ജാതിയിലും ഭിന്നിപ്പിച്ചു കൊണ്ടുപോകാനാണ് മോദി സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും പക്ഷേ,, ഇപ്പോൾ സ്ഥിതി മാറിയെന്നും 20,000 രൂപയ്ക്ക് ആത്മഹത്യ ചെയ്യേണ്ട കർഷകർ കോർപ്പറേറ്റുകൾക്കെതിരെ ആയുധം ഉയർത്തിയിട്ടുണ്ടെന്നും, കർഷക നേതാക്കൾ പറയുന്നു.

“ഈ കോർപ്പറേറ്റുകൾ പമ്പ് ചെയ്ത പണം ഉപയോഗിച്ചാണ് ഇപ്പോൾ കർഷക വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതെന്ന് ആളുകൾ മനസിലാക്കിത്തുടങ്ങി,” പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.

അതേസമയം, മോദി വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്നതിൽ ഫേസ്ബുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ജന്ജ്വാർ എന്ന ഹിന്ദി വെബ്‌സൈറ്റ് പരാതിപ്പെടുന്നു. മോഡി സർക്കാരും അംബാനി, അദാനി തുടങ്ങിയ കൂട്ടാളികളും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നു കാട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്യുവാൻ സാധിക്കാതെ പോകുന്നതിനെപ്പറ്റി വെബ്‌സൈറ്റ് എഡിറ്റർ അജയ് പ്രകാശ് സൂചിപ്പിക്കുന്നു.. പിന്നീട് അദ്ദേഹം ഈ വീഡിയോ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് അജയ് പറഞ്ഞു. “മോഡി വിരുദ്ധ ഉള്ളടക്കം അപ്‌ലോഡുചെയ്യുമ്പോൾ ഫെയ്‌സ്ബുക്കിന്റെ ആന്തരിക പരിശോധന സംവിധാനം യാന്ത്രികമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കർഷകസമരത്തിൻ്റെ രണ്ടാം ഘട്ടമായി കാണാം ഈ മാറ്റത്തെ ഗവൺമെൻ്റ് എന്ന സംവിധാനത്തിനു പിന്നിൽ ഒളിച്ചിരുന്ന യഥാർത്ഥ പ്രതികളായ കോർപ്പറേറ്റുകൾക്ക് മുമ്പിലേക്ക് യഥാർത്ഥ പ്രതിഷേധം കടന്നു ചെല്ലുമ്പോൾ നോക്കി നിൽക്കാൻ മോദി സർക്കാരിനു കഴിയില്ല. ഇപ്പോൾ തന്നെ ഉത്തരേന്ത്യൻ മേഖലകളിൽ അംബാനി ഗ്രൂപ്പിൻ്റെ കീഴിലുള്ള പല സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. റിലയൻസ് പെട്രോൾ പമ്പുകൾ പോലും ബഹിഷ്ക്കരിക്കപ്പെട്ടതായി മാധ്യമങ്ങൾ പറയുന്നു.

സമരത്തിൻ്റെ പുതിയ തലം കൂടുതൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് വഴിയൊരുക്കുകുമെന്ന് പ്രതീക്ഷിക്കാം

Spread the love
Read Also  കർഷകസമരം അവസാനിപ്പിക്കാനായി  സുപ്രീം കോടതിയുടെ ഇടപെടൽ