Wednesday, July 15

‘ഫാസിസ്റ്റുകളുടെ തലയിൽ കൊമ്പുകളുണ്ടാവില്ല’ ; ജാവേദ് അക്തർ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോൾ

പി കെ സി പവിത്രൻ

ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം പുരോഗമന സ്വഭാവമുള്ള ഭരണനേതൃത്വമുള്ള രാജ്യത്തെ അധികാരികളുടെയും ജനപ്രതിനിധികളുടെയും ഇടയിൽ നിരന്തരമായി ആക്ഷേപങ്ങൾക്കിടയാക്കിയിരിക്കുകയാണ്. മതരാഷ്ട്ര വാദികളുടെ ഭരണകൂടം എല്ലായ്പ്പോഴും ഏകാധിപത്യപ്രവണതകളും വംശഹത്യകൾക്കായുള്ള പ്രേരകശക്തികളായി നിലകൊള്ളുകയും ചെയ്യുന്നവയാണ്. ഒരു രാജ്യത്ത് ഭൂരിപക്ഷം വരുന്ന ജനതയെ പ്രതിനിധീകരിക്കുന്ന മത നേതൃത്വം സാംസ്കാരിക സംഘടന എന്ന പേരിൽ അല്ലെങ്കിൽ ആത്മീയ നേതൃത്വത്താൽ നിയന്ത്രിക്കുന്ന ഉപജാപകസംഘത്താൽ ഏകാധിപത്യപരവുമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കും. ഇതൊരു തുടർപ്രക്രിയയായിരിക്കും. ഭരണതലത്തിൽ തന്നെ ഇതിന്റെ സൂചനകൾ പ്രകടമായി തുടങ്ങുന്നത് പൂർണമായും മതങ്ങൾ നിയന്ത്രിക്കുന്ന ഭരണകൂടം ജനതയെ ഒരു ആട്ടിത്തെളിച്ചികൊണ്ടു പോകുമ്പോഴാണ്.

ഇന്ന് ഇന്ത്യയിൽ ഹിന്ദു മതത്തെ പ്രതിനിധീകരിക്കുന്ന സംഘപരിവാർ ഭരണകൂടം ഹിന്ദുത്വ ആശയങ്ങൾ പൂർണമായും നടപ്പാക്കാൻ തുടങ്ങിയത് അവരുടെ രണ്ടാമത്തെ ഊഴത്തിലാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ആദ്യഘട്ടത്തിൽ അവർക്കു ലോക്സഭയിൽ മാത്രമേ നിയമങ്ങൾ പാസ്സാക്കിയെടുക്കാനായുള്ളൂ. അതുകൊണ്ടുതന്നെ രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞപ്പോൾ സംഘപരിവാറിന് ആത്മവിശ്വാസം കൂടുകയായിരുന്നു. ഈ വേളയിലാണ് രാജ്യത്തെ പൗരന്മാരെക്കുറിച്ചുള്ള നിർവ്വചനങ്ങൾ അവർ രൂപപ്പെടുത്തൽ തുടങ്ങിയത്. അതിനുള്ള വഴിയായി അവർ തെരഞ്ഞെടുത്തത് പൗരത്വഭേദഗതി നിയമം കൊണ്ടുവരുക എന്നതായിരുന്നു. അതിനു വേണ്ടി സംഘപരിവാർ തലപ്പത്തുള്ള കുറുക്കനായ നരേന്ദ്ര മോദി രാഷ്ട്രീയ ലക്ഷ്യത്തിനായി ഏതു നീചമായ കുറുക്കുവഴികളും സ്വീകരിക്കാൻ മടിക്കാത്ത വക്രബുദ്ധിയായ അമിത് ഷായെ നിയമസമാധാനത്തിന്റെ ചുമതല ഏല്പിച്ചത്.

പൗരത്വ നിയമം പാസ്സാക്കിയെടുത്തത് തന്ത്രപൂർവ്വമായിരുന്നു. ഘടകകക്ഷികല്ലാത്തവരെ പോലും അവർ തെറ്റിദ്ധരിപ്പിച്ചും വാഗ്‌ദങ്ങൾ നൽകിയും കബളിപ്പിച്ചു വരുതിയിലാക്കി. ഇത് ഒരു പരീക്ഷണമായിരുന്നു. അങ്ങനെ അവർ രാജ്യസഭയിലും വിവാദമായ ഈ നിയമം പാസ്സാക്കിയെടുത്തു. രാജ്യത്തിനകത്ത് മാത്രമല്ല അന്താരാഷ്ട്രവേദികളിൽ നിന്ന് പോലും വ്യാപകമായ എതിർപ്പുകൾ ഉയർന്നപ്പോഴാണ് ഇതിന്റെ ഗൗരവം മറ്റു രാഷ്ട്രീയപാർട്ടികൾക്കു ബോധ്യപ്പെട്ടത്. പുരോഗമനപ്രസ്ഥാനങ്ങളും സാംസ്കാരികനായകരും രംഗത്തിറങ്ങിയതോടെ സംഘപരിവാർ പ്രതിരോധതന്ത്രങ്ങൾ മെനഞ്ഞെങ്കിലും പ്രതിഷേധങ്ങൾ കടൽ കടന്നതും യൂറോപ്യൻ പാർലമെന്റ് ഇടപെടുകയും ചെയ്തതോടെ ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്രതലത്തിൽ തകർന്നടിയുകയായിരുന്നു.

ഇതേത്തുടർന്നായിരുന്നു ഓരോ ദിവസം കഴിയുംതോറും രാജ്യത്തെ സാംസ്കാരികപ്രവർത്തകർ പൗരന്മാരെ വിഭജിക്കുന്ന ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. ഏറ്റവുമൊടുവിൽ പൗരത്വനിയമത്തിനെതിരെ ശക്തമായി പ്രതികരിച്ചത് പ്രമുഖ ചലച്ചിത്ര ഗാന രചയിതാവായ ജാവേദ് അക്തറും സംവിധായകനായ മഹേഷ് ഭട്ടുമാണ്

പല വിമർശകരും പരസ്യമായി ഉച്ചരിക്കാൻ മടിച്ച ആ വിശേഷണം വിലപിടിപ്പുള്ള ഒരാളിൽ നിന്നുമുയരുമ്പോൾ ജനശ്രദ്ധ ആ ദിശയിലേക്കു തിരിയും ‘ നരേന്ദ്ര മോദി ഒരു കടുത്ത ഫാസിസ്റ്റ് ആണ്, ഫാസിസ്റ്റുകൾക്കു തലയിൽ കൊമ്പുകൾ ഉണ്ടാകാറില്ല’ എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്. മതമൗലികവാദികൾക്കെതിരെയും മതങ്ങൾ അനുശാസിക്കുന്ന സ്ത്രീവിരുദ്ധ പ്രവണതകൾക്കെതിരെയും ശക്തമായി രംഗത്തുവന്ന ഒരു സാംസ്കാരിക പ്രവർത്തകനാണ് ജാവേദ് അക്തർ. രണ്ടു ദിവസമായി ജാവേദിനെതിരെ സംഘപരിവാർ ക്യാംപുകളിൽ നിന്നും മലിനമായ ഭാഷയിലുള്ള മുന്നറിയിപ്പുകളും ഭീഷണികളും ആക്രോശങ്ങളും അരങ്ങു തകർക്കുകയാണ്.

Read Also  If a war takes place, it will not be in my or Narendra Modi's control, We are ready to talk: Imran Khan

ഹിന്ദുത്വ തീവ്രവാദികളുടെ നീക്കങ്ങൾക്കെതിരെയുള്ള പുരോഗമന ഹിന്ദുവിഭാഗത്തിന്റെ പ്രതിരോധങ്ങളൊന്നും എങ്ങുമെത്തുന്നില്ല. ജനാധിപത്യ വ്യവസ്ഥയ്ക്കും മതേതരചിന്തകൾക്കും പുകൾപെറ്റ കരുത്തുറ്റ ഇന്ത്യയുടെ മണ്ണിൽ കാവിക്കറകൾ വീണു കുതിർന്നു ജീർണിച്ചു ദുർഗന്ധം വമിക്കുകയാണ്‌. അവസരവാദിയായ വാമനൻ നമ്മെയൊന്നാകെ ചവിട്ടിത്താഴ്ത്തനായി തക്കം പാർത്തുനിൽക്കുന്നതു ഫാസിസ്റ്റുകളെ തിരിച്ചറിയാത്ത ജനതയ്ക്ക് ഇനിയും മനസ്സിലാക്കാനായിട്ടില്ല.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply