സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ സെക്രട്ടറിയേറ്റിന് മുന്പില് നടത്തിയ ഒറ്റയാള്‍ സമരം നടത്തുന്നതെന്ന് പരാതിയുയരുന്നു. ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ നടത്തുന്ന 48 മണിക്കൂർ നിരാഹാരസമരത്തിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.
പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒറ്റയാള്‍ സമരം നടത്തുന്നതും പാര്‍ട്ടിയോടുള്ള തുറന്ന യുദ്ധമായാണ് നേതൃത്വം കണക്കാക്കുന്നത്. ശോഭയുടെ സമരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവനയും ഇത് വെളിവാക്കുന്നു.
ഇത് കൂടാതെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന ശോഭാ സുരേന്ദ്രന്റെ പ്രഖ്യാപനവും കടുത്ത അച്ചടക്ക ലംഘനമാണ് എന്ന വിലയിരുത്തലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റേത്.
സ്ഥാനാര്‍ത്ഥികളെ അന്തിമമായി തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണെന്ന് അറിഞ്ഞുകൊണ്ട് ശോഭാ സുരേന്ദ്രന് പരസ്യപ്രതികരണം നടത്തിയത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായാണ് സംസ്ഥാനം നേതൃത്വം വിലയിരുത്തിയത്. ബി.ജെ.പിയില്‍ ഭിന്നത തുടരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമവും ഇതിന് പിന്നിലുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം.