സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി ഉൾപ്പെടെ മൂന്നുപേർക്കും  അഭിനന്ദനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണു പിണറായി അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥാമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജിക്ക് അഭിനന്ദനങ്ങൾ. പുരസ്‌കാരം പങ്കിട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രീമര്‍ എന്നിവരെയും അഭിനന്ദിക്കുന്നു.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും ഇവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍ വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നുമാണ് നൊബേല്‍ കമ്മിറ്റി വിലയിരുത്തിയത്. പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരെ ഉള്ള പോരാട്ടത്തിലേക്ക് ലോകത്തിന്‍റെ ശ്രദ്ധകേന്ദ്രികരിക്കുന്നതിന് ഈ പുരസ്കാരം ഇടയാക്കട്ടെ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സംസ്ഥാനത്ത് വീണ്ടും പ്രളയം, രണ്ട് മരണം ; വടക്കൻ ജില്ലകളിൽ പലേടങ്ങളും വെള്ളത്തിനടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here