തെലങ്കാനയിൽ വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ചു പോലീസ് ഓഫീസർ വി സി സജ്ജനാർ. മറ്റു മാർഗ്ഗങ്ങളിലില്ലാതിരുന്നതിനാലാണു വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് സൈബറാ ‘ബാദ് സിറ്റി പോലീസ് കമ്മീഷണറായ വി സി സജ്ജനാർ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിൻ്റെ കൈവശമുണ്ടായിരുന്ന രണ്ടു തോക്കുകൾ തട്ടിയെടുത്തതിനെത്തുടർന്നാണു അവർ പോലീസിനു നേരെ വെടിവെച്ചത്. ആത്മരക്ഷാർഥമാണു പോലീസ് വെടിവെച്ചതെന്ന് അദ്ദേഹം പറയുന്നു. ആകെ 10 പോലീസുകാരുടെ അകമ്പടിയോടെയാണു ഇവരെ തെളിവെടുപ്പിനായി കൊണ്ടുപോയതെന്നും പോലീസിനെ വെടിവെച്ചതുകൊണ്ടാണു തിരിച്ചുവെടിവെച്ചതെന്നും സജ്ജനാർ വിശദീകരിച്ചു. 45 മിനുട്ടോളം വെടിവെയ്പ് തുടർന്നെന്നും അദ്ദേഹം പറഞ്ഞു. വെളുപ്പിനു 3 മണിക്കും 6 മണിക്കും ഇടയിലാണു സംഭവം നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളും ഒരു വിഭാഗം ജനങ്ങളും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അത്തരം പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെലങ്കാനയിലെ വനിതാ ഡോക്ടറുടെ കൊലപാതകക്കേസിലെ പ്രതികളെ പോലീസ് വധിച്ചതിനോട് വിയോജിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. പോലീസിൻ്റെ ഇത്തരം പ്രവൃത്തികൾ നിയമവാഴ്ചക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. 

പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാനാ ബിജെപിയും രംഗത്തുവന്നു. നാലു പ്രതികളെ വെടിവെച്ചുകൊന്ന വിഷയത്തില്‍ സര്‍ക്കാരും പോലീസും മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരണം നല്‍കണമെന്നും തെലങ്കാന ബിജെപി നേതൃത്വം നേരത്തെ  ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും മനുഷ്യാവകാശപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും പോലീസ് ശിക്ഷ  നടപ്പിലാക്കുന്നത് അപകടകരമായ പ്രവണതയ്ക്ക് വഴിവെയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Read Also  'യു എ പി എ ചുമത്തൽ' പോലീസിനെ രൂക്ഷമായി വിമർശിച്ച് പി ജയരാജൻ ;  നടപടി പുന:പരിശോധിക്കാൻ ഡി ജി പിയുടെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here