Saturday, January 29

ആഘോഷ പരിപാടികൾ ഒഴിവാക്കിയതിലെ അതൃപ്‍തികളുമായി മന്ത്രിമാരും സാംസ്ക്കാരിക പ്രവർത്തകരും

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വർഷത്തേയ്ക്ക് ആഘോഷ പരിപാടികൾ ഒഴിവാക്കിയ നടപടിയിലെ അതൃപ്‍തികൾ അറിയിച്ച് മന്ത്രിമാരും സാംസ്ക്കാരിക പ്രവർത്തകരും. ചലച്ചിത്രമേള റദ്ദാക്കിയ തീരുമാനത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഉത്തരവ് പുന:പരിശോധിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം ഫാസിസ്റ്റ് നടപടിയാണെന്ന് ഡോ: ബിജു അഭിപ്രായപ്പെട്ടു. മന്ത്രിമാരുമായി കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇതിലുള്ള അതൃപ്‍തികളും പുറത്ത് വരുന്നുണ്ട്.

എല്ലാ മേളകളും മാറ്റിവച്ചാല്‍ ശ്മശാന മൂകതയുണ്ടാകും. ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മേള നടത്തുകയാണ് വേണ്ടത്. ഒരു വര്‍ഷത്തേക്ക് മേളകള്‍ നടത്തേണ്ടെന്ന തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാനാവുന്നില്ല. സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ച തീരുമാനത്തോടും എതിര്‍പ്പുണ്ടെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.

ദുരന്തത്തെ അതിജീവിക്കാന്‍ കലകളെ ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല, സംസ്‌കാരികതയുടെ അവസാനം കൂടിയാണെന്ന് സംവിധായകൻ ഡോ: ബിജു അഭിപ്രായപ്പെട്ടു. കലകളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. ഒരു അതിജീവനത്തിന്റെ പ്രതീകമായി ഈ മേളയെ പൊതുസമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്തണമെന്നും ബിജു തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

സർക്കാർ ഫണ്ട്‌ ഉപയോഗിച്ചുള്ള ആഘോഷപരിപാടികൾക്ക് ഒരു വർഷത്തേയ്ക്ക് വിലക്ക്

Spread the love
Read Also  'സിനിമ'യുടെ പാർശ്വഭാഗത്തുകൂടി കടന്നുപോയ ആൾ