പ്രളയത്തിൽ കുതിർന്ന വയനാട്ടിലെ തൻ്റെ ജനതയ്ക്ക് അരി വിതരണം ചെയ്യുമെന്ന അറിയിപ്പുമായി രാഹുൽ ഗാന്ധി. മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് നേരത്തെ പുതപ്പും പായയും അവശ്യവസ്തുക്കളും സംഭാവന ചെയ്തതിനുശേഷമാണു അടുത്ത ഘട്ടം സഹായവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മഴ ദുരിതത്തില്‍പ്പെട്ടവര്‍ക്കായി അമ്പതിനായിരം കിലോ അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുമെന്നാണു ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇതിനായി അരിയും ഭക്ഷ്യവസ്തുക്കളും ജില്ലയിലെത്തിച്ചു.

പ്രളയത്തിനും ഉരുൾപൊട്ടലിനും പിന്നാലെ വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത മേഖലകളിലും ദുരിതാസ്വാസ ക്യാമ്പുകളിലും രാഹുല്‍ നേരത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്‍ രാഹുൽ ഗാന്ധി നിര്‍ദേശം നല്‍കിയത്. അഞ്ച് കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാനാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രാദേശിക പാര്‍ട്ടി ഘടകങ്ങള്‍ വഴി ഇതിന്റെ വിതരണം ആരംഭിച്ചുകഴിഞ്ഞു.

ആദ്യഘട്ടത്തിൽ കോൺഗ്രസ്സ് നേതാവ് പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്. അടുത്ത ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്‍ എത്തിക്കാനാണ് തീരുമാനം. അതും ഉടൻ തന്നെ ഉണ്ടാവുമെന്ന് വയനാട്ടിലെ തൻ്റെ വോട്ടർമാരെ അറിയിച്ചുകഴിഞ്ഞു

രണ്ടാം ഘട്ടം സന്ദർശനത്തിനായി ഈ മാസം അവസാനം രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. പ്രളയത്തിൽ വെള്ളവും ചെളിയും കയറിയ വീടുകളും ബാത്ത്‌റൂമുകളുംഅലങ്കോലമായിരിക്കുകയാണു. ഇത് ശുചീകരിക്കുന്നതിനാവശ്യമായ വസ്തുക്കൾ പിന്നാലെ വിതരണം ചെയ്യുമെന്ന് രാഹുലിൻ്റെ ഓഫീസ് അറിയിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വിമർശകർക്ക് മറുപടിയുമായി ഗാഡ് ഗിൽ ബുധനാഴ്ച എത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here