Saturday, January 29

മൃണാള്‍ സെന്‍ അന്തരിച്ചു

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം.

സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍ ഒരാളായ സെന്നിനെ രാജ്യം പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചിരുന്നു. നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഉത്തം കുമാറിനെ നായകനാക്കി 1955ല്‍ പുറത്തിറങ്ങിയ രാത്ത് ബോരെയാണ് ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം.

ചെലവു കുറഞ്ഞ, നിലവാരമുള്ള ചിത്രങ്ങളിലൂടെയാണ് സെന്‍ പിന്നീട് ഇന്ത്യന്‍ സിനിമയില്‍ വലിയ വിപ്ലവത്തിന് തിരികൊളുത്തുന്നത്. ഭദവന്‍ ശോമേയായിരുന്നു ഇതില്‍ പുതിയ വഴിവെട്ടിയത്. ഇന്ത്യന്‍ സിനിമയിലെ നവതരംഗത്തിന് തിരികൊളുത്തിയതും ഈ ചിത്രമാണ്.

സെന്നിന്റെ ചിത്രങ്ങളായ ഭുവന്‍ ഷോമെ, കോറസ്, മൃഗയ, അകലെര്‍ സന്ദാനെ എന്നിവ മികച്ച ചിത്രങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. നാലു തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങള്‍ നേടി. മൂന്ന് തവണ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും നേടി. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഓള്‍വെയ്‌സ് ബീയിങ് ബോണ്‍ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.

Spread the love
Read Also  മാർച്ച് 31 വരെ സിനിമ തിയേറ്ററുകൾ അടച്ചിടുന്നു

19 Comments

Leave a Reply