Sunday, January 16

സിനിമാനടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു, പ്രതിപക്ഷത്തിന്‍റെ അനുശോചനം

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലയാളം, ഹിന്ദി, തമിഴ്, കന്നട മുതലായ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്, ആവനാഴി, ഒരു വടക്കന്‍ വീരഗാഥ,  മുതലായ സിനിമകളിലെ ക്യാപ്റ്റന്‍ രാജുവിന്‍റെ സാന്നിധ്യം ഏറെ ശക്തമായിരുന്നു. ഒരു കാലത്ത് മലയാളസിനിമയിലെ കരുത്തനായ വില്ലനായി വെള്ളിത്തിര കീഴടക്കിയ അദ്ദേഹം പില്‍ക്കാലത്ത് സ്വഭാവനടനായും ഹാസ്യനടനായുമൊക്കെ അഭിനയിച്ചിരുന്നു.

1981ല്‍ രക്തം എന്ന സിനിമയിലൂടെയായിരുന്നു ക്യാപ്റ്റന്‍ രാജുവിന്‍റെ സിനിമാപ്രവേശം. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അങ്ങനെ പവനായി ശവമായി എന്ന തമാശ സമകാലട്രോളുകളില്‍ ആക്ഷേപകരമായ തകര്‍ച്ചയെ കുറിക്കുണ്ടായിരുന്നു.

 

Spread the love