ഫൈൻ അർട്ട്സ് കോളജിൽ ഈയിടെ ഉണ്ടായ വിവാദങ്ങളോടനുബന്ധിച്ച് സസ്പെൻഷനിലായ വിദ്യാർത്‌ഥി ശരത്തിനു ഡിഗ്രിഷോ യുടെ ഭാഗമായുള്ള ചിത്ര പ്രദർശനം നടത്താൻ നിരോധനം. മാനവീയം വീഥിയിൽ ബദൽഷോ ഒരുക്കി പ്രതിഷേധം നടത്തും.

ഫൈൻ ആർട്സ് കോളജിൽ ഒരു വിഭാഗം അധ്യാപകരുടെ പരാതിയെ തുടർന്ന് സസ്പെൻഷനിലായ ശരത്തിന് അക്കാദമിക്ക് പ്രോഗ്രാമിന്റെ ഭാഗമായ ഡിഗ്രി ഷോയ്ക്ക് അർഹത ഉണ്ടായിട്ടും അവസരം നിഷേധിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള അവസരം നിഷേധിക്കരുതെന്ന നിയമം നിലനിൽക്കെയാണ് ഈ നടപടി അരങ്ങേറിയിരിക്കുന്നത്.

ഏതാനും മാസങ്ങളായി ഫൈൻ ആർട്ട്സ് കോളജിൽ ചില അധ്യാപകർ തമ്മിൽ കടുത്ത ശീത സമരത്തിലായിരുന്നു. ഇത് ഏറ്റവുമൊടുവിൽ വ്യക്തിപരമായ ആക്രമണങ്ങളിൽ എത്തിച്ചേരുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രിൻസിപ്പലും ചിത്രകാരനുമായ ഏ എസ് സജിത്തിനെയും സ്കൾപ്ച്ചറിൽ അവസാന വർഷ വിദ്യാർത്ഥിയായ ശരത്തിനെയും സസ്പെന്റു ചെയ്തത്. ഇതേ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സമിതി ഇരുവരിലും കുറ്റം കണ്ടെത്തിയിട്ടില്ലെന്നും പറയുന്നുണ്ട്.
ഇപ്പോൾ ഡിഗ്രി ഷോ നടത്തുന്നതിനുള്ള അവസരം അധികാരികൾ നിഷേധിച്ചതിനെ തുടർന്ന് മാനവീയം വീഥിയിൽ  ശരത്ത് സമാന്തര ഷോ നടത്താൻ ആലോചിക്കുകയാണ്.

Read Also  ഫൈൻ ആർട്സ് കോളേജ് വിവാദത്തിൽ ദുരൂഹതയേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here