Wednesday, September 23

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌വാൻ

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌വാൻ. വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കി കൊണ്ടുള്ള ബില്‍ പാസാക്കിയത്. സ്വവര്‍ഗ വിവാഹത്തിന് നിയമ സാഹചര്യം ഒരുക്കണമെന്ന് 2017ല്‍ തായ്‌വാൻ കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, രണ്ട് വര്‍ഷം സമയം ആവശ്യപ്പെട്ട പാര്‍ലമെന്‍റ് ഇത് സംബന്ധിച്ച്‌ മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്.

സ്വവര്‍ഗ കുടുംബ ബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നിങ്ങനെ പ്രതിപാദിച്ചിരുന്ന രണ്ടു ബില്ലുകള്‍ തള്ളിയ പാര്‍ലമെന്‍റ് ഏറ്റവും പുരോഗമനപരമായ ബില്‍ പാസാക്കുകയായിരുന്നു. നിയമനിര്‍മാണത്തെ തുടര്‍ന്ന് സ്വവര്‍ഗാനുരാഗികളായ ആയിരത്തിലധികം ആളുകള്‍ ആഹ്ലാദ പ്രകടനം നടത്തി.

സ്വവര്ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടനകളും സമൂഹങ്ങളും തായ്‌വാൻ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ ഇത് വലിയ മാറ്റത്തിന് കാരണമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാൽ ബില്‍ പാസാക്കുന്നത് എതിര്‍ത്ത യാഥാസ്ഥിതിക സമൂഹം പുതിയ നിയമത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കി രംഗത്തെത്തി.

ഹിത പരിശോധനയ്ക്കൊടുവിലാണ് സ്വവർഗാനുരാഗത്തിന് നിയമം മൂലം അംഗീകാരം നൽകാൻ തായ്‌വാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Spread the love
Read Also  സ്വവർഗ്ഗ ലൈംഗിക തൊഴിലാളിയെ ഇന്റർവ്യൂ ചെയ്തതിന് മാധ്യമ പ്രവർത്തകന് തടവ് ശിക്ഷ

Leave a Reply