Saturday, January 29

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ചിലവിലുള്ള ഫസ്റ്റ് ക്ലാസ്സ്‌ വിമാന യാത്രകള്‍ക്ക് വിലക്ക്

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ചിലവിലുള്ള ഫസ്റ്റ് ക്ലാസ്സ്‌ വിമാന യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിറക്കി. പ്രധനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ആണ് ഇമ്രാന്‍ ഖാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, സ്പീക്കര്‍, പ്രസിഡന്‍റ്, സൈനീക മേധാവി തുടങ്ങി പ്രമുഖ സ്ഥാനഗല്‍ വഹിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ ചിലവില്‍ ഇനി ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല.

ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാക് മന്ത്രിസഭയുടേതാണ് തീരുമാനം. സൈനിക മേധാവി അടക്കം എല്ലാവര്‍ക്കും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിനേ അനുമതിയുള്ളുവെന്ന് 5,100 കോടി രൂപയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഓരോ വര്‍ഷവും തന്റെ വിവേചനാധികാരം ഉപയേഗിച്ച് ചിലവഴിചിരുന്നതെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. വിദേശ സന്ദര്‍ശനത്തിനും മറ്റും പ്രത്യേക വിമാനം ഉപയോഗിക്കുന്നത് ഇമ്രാന്‍ ഖാന്‍ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്നും തന്നെ അനുഗമിക്കുന്നതിന് രണ്ടു സുരക്ഷാ വാഹനങ്ങള്‍ മതിയെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം പാക്ക് പ്രധാനമന്ത്രിയുടെ തീരുമാനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ നരേന്ദ്രമോഡിക്ക് ധൈര്യമുണ്ടോ എന്നും, ഇന്ത്യയെ ട്രോളാന്‍ ആണ് പാക്കിസ്ഥാന്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഉള്‍പ്പടെയുള്ള ട്രോളുകള്‍ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ ഇമ്രാന്‍ഖാന്‍ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോടുള്ള സഹാനുഭൂതിയും പ്രാര്‍ത്ഥനയും തങ്ങള്‍ക്കുണ്ടെന്നും ഏത് തരത്തിലുള്ള കഴിയാവുന്ന സഹായങ്ങള്‍ തങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

Spread the love
Read Also  മോദിയ്ക്ക് പുറമെ ദുരൂഹ പെട്ടിയുമായി കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ; പരിശോധിക്കാൻ ഉദ്യോഗസ്ഥരെ സമ്മതിച്ചില്ല