മുൻ കോൺഗ്രസ്സ് അധ്യക്ഷനും വയനാട്ടിനെ ലോക്സഭാംഗവുമായ രാഹുൽ ഗാന്ധി എം പി റോഡ് നവീകരണപരിപാടിയിൽ മുഖ്യാതിഥിയായി നിശ്ചയിച്ച ചടങ്ങിൻ്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൊതുമരാമത്ത് വകുപ്പ് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ആണു ഉ​ദ്ഘാ​ട​കൻ. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് ജോർജ് എം തോമസ് എം എൽ എയും. ചട്ടപ്രകാരം സംസ്ഥാന സർക്കാരിൻ്റെ വികസനപരിപാടിയിൽ സാധാരണ എം പി മാർ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടാണു.മു​ഖ്യാ​തി​ഥി​ രാ​ഹു​ൽ ഗാ​ന്ധിയെയും ക്ഷണിച്ചിരിക്കുന്നത്. ഇത് അ​ഗ​സ്ത്യ​ൻ​മു​ഴി-​കു​ന്ദ​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തിയുടെ ഉ​ദ്ഘാ​ട​ന ചടങ്ങാണു. വ​യ​നാ​ട് എം​പി യായ രാഹുൽ ഗാന്ധി ഒരു പൊതുചടങ്ങിൽ ​ മു​ഖ്യാ​തി​ഥി​യാ​കു​ന്നത് കൗതുകമുള്ള കാര്യമായതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഇത് നൂറുകണക്കിനു ഷെയറുകൾ പോകുന്നു. .

ദേശീയനേതാവായ രാഹുലിൻ്റെ പൊതുചടങ്ങായതുകൊണ്ട് കാണികൾ ധാരാളമുണ്ടാകുമെന്ന് കരുതുന്നു. അതനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും സർക്കാരിനു തലവേദനയാണു. അതുകൊണ്ട് ചടങ്ങിൽ രാഹുൽ​ഗാന്ധി പങ്കെടുക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല.

രാ​ഹു​ൽ​ഗാന്ധി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തേ​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല. സെഡ് പ്ളസ് ക്യാറ്റഗറി പ്രൊട്ടക്ഷനുള്ള രാഹുൽ എത്തുന്നതിനുമുമ്പുള്ള സുരക്ഷാകാര്യങ്ങൾ തീരുമാനിക്കാനായി സംസ്ഥാനത്തെ സേനയ്ക്കും പണിയുണ്ട്. ജൂലായ് 13 ആം തീയതിയാണു അഗസ്ത്യൻ മൂഴിയിൽ ചടങ്ങ് നടക്കുന്നത്. ഇതിൻ്റെ ഫ്ളെക്സ് മണ്ഡലത്തിൽ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഇന്ത്യ ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു; ഹിന്ദുസ്ഥാൻ ആരുടേയും അച്ഛന്റെ വകയല്ല: മഹുവ മോയിത്ര

LEAVE A REPLY

Please enter your comment!
Please enter your name here