Monday, January 17

പ്രതിഷേധം അതിജീവിച്ചു ധന്യ സനല്‍ അഗസ്ത്യകൂടം മലയിലേയ്ക്കുള്ള ആദ്യ വനിതയായി

അഗസ്ത്യകൂടം മലയിലേയ്ക്കുള്ള കയറാനുള്ള  ആദ്യ വനിതയായ  ധന്യ സനല്‍ ബോണക്കാട് നിന്നും യാത്ര തിരിച്ചു. ഇന്ന് രാവിലെ ബോണക്കാട്ടുള്ള  വനം വകുപ്പിന്റെ  ഓഫീസിലെത്തുകയും അവിടെ നിന്നും 9 മണിയോടെ പ്രവേശന കവാടം കടക്കുകയും ചെയ്തു. സംഘപരിവാര്‍ പിന്തുണയുള്ള ആദിവാസി മഹാസഭ യുടെ പ്രവര്‍ത്തകര്‍ ചെറിയ തോതില്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ചെറുത്തു നില്പിനോന്നും അവര്‍ ശ്രമിച്ചില്ല. 

ആകെ ഒരു സ്ത്രീ മാത്രമായിരുന്നു ആദ്യ സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ രംഗത്തുവരും. ഒരു ദിവസം 100 പേര്‍ക്കാണ് വനം വകുപ്പ് യാത്രയ്ക്കായി അനുമതി നല്‍കുന്നത്. ആകെ 4700 പേര്‍ക്ക് പാസ് നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍  47 ദിവസമാണ് യാത്ര അനുവദിക്കുന്നത്.  

ധന്യ സനല്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയാണ്. ഹൈക്കോടതി വിധിയിലൂടെയാണ്  ധന്യ യാത്രയ്ക്കുള്ള അനുമതി നേടിയെടുത്തത്. ആദിവാസി കാണി വിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതുകൊണ്ടല്ല, ഇടത്താവളമായ അതിരുമലയില്‍ സ്ത്രീകള്‍ക്ക് തങ്ങാനുള്ള സൗകര്യമില്ലാത്തതുകൊണ്ടാണ് യാത്ര നിഷേധിച്ചിരുന്നതെന്നാണ് വനം വകുപ്പിന്റെ വാദം. സംഘപരിവാര്‍ സംഘടനകളുടെ  പ്രതിഷേധം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍  ബോണക്കാടില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു.    

Spread the love
Read Also  അഗസ്ത്യാർകൂടവും ചവിട്ടാൻ സ്ത്രീകൾ; ധന്യ സനൽ ആദ്യ വനിത

21 Comments

Leave a Reply