Wednesday, June 23

കർഷകർക്ക് പിന്നാലെ മത്സ്യത്തൊഴിലാളികളും പ്രക്ഷോഭവുമായി കേന്ദ്ര സർക്കാരിനെതിരെ

കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി നടക്കുന്ന പ്രതിഷേധസമരം വഴിത്തിരിവിലേക്ക്.   കര്‍ഷകര്‍ക്ക് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും രംഗത്തെത്തുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടന തീരുമാനിച്ചിരിക്കുന്നത്.

തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍ പ്രതാപന്‍ എം.പി അറിയിച്ചു. ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ ഐക്യദാര്‍ഢ്യ സമരം നടക്കുകയെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരുമായി ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍ പ്രതാപന്‍ എം.പി അറിയിച്ചു. ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ ഐക്യദാര്‍ഢ്യ സമരം നടക്കുകയെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

സമരം തീർപ്പാക്കുന്നതിൻ്റെ ഭാഗമായി,  ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ കേന്ദ്രസര്‍ക്കാരുമായി ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

Spread the love
Read Also  'കർഷകപ്രക്ഷോഭം' പഞ്ചാബ് ബി ജെ പിയിൽ പൊട്ടിത്തെറി