Thursday, February 25

ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള ധാരണാപത്രം റദ്ദാക്കി

ആഴക്കടൽ മത്സ്യബന്ധനത്തിനായി  ഇ.എം.സി.സിയുമായി ഉണ്ടാക്കിയ വിവാദ ധാരണപത്രം റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതോടൊപ്പം    കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഇ എം സി സി യുമായുണ്ടാക്കിയതായി പറയുന്ന ഉടമ്പടി പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു..

പരമ്പരാഗത മത്സ്യസ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്ന ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാനസർക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നൽകുകയോ ധാരണപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേ സമയം ഏതെങ്കിലും ഒരു കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അത്തരമൊരു ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിൽ അത് പിന്നീടാണ് സർക്കാരിന്റെ പരിഗണയ്ക്കുവരുക എന്നും തുടർന്ന് നിയമപരമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇ.എം.സി.സി. പ്രതിനിധികളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ ആരോപണങ്ങൾക്ക് പിന്നിലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആരോപിച്ചിരുന്നു. കരാർ റദ്ദാക്കിയതോടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ആശങ്കയും അകന്നു.

Spread the love
Read Also  'ഫെബ്രു. 27 ലെ ഹർത്താലിനെ യു ഡി എഫ് പിന്തുണയ്ക്കും'