Monday, January 17

സിനിമാഭ്രാന്തിൻ്റെ രാപ്പകലുകൾ … ചലച്ചിത്രമേളയിലൂടെ ഫ്ലവിൻ ശിവൻ

എല്ലാ വർഷവും ഡിസംബർ മാസത്തിലെ ആദ്യ ആഴ്ചയിൽ വടക്കു നിന്ന് തെക്കോട്ടു പോകുന്ന തീവണ്ടികളിൽ രണ്ടു കൂട്ടം തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുന്നു . ഒരു കൂട്ടർ കറുപ്പ് ഉടുത്തു ഇരുമുടികെട്ടുകളുമായി ചെങ്ങന്നൂർ സ്റ്റേഷനിൽ ഇറങ്ങി നേരെ ശബരിമലയ്ക്ക് പോകും. അടുത്ത കൂട്ടർ കെട്ടും ഭാണ്ഡവും ആയി തമ്പാനൂരിൽ ഇറങ്ങി ടാഗോറിൽ പോയി മാല ഇട്ടു സിനിമയുടെ ഉത്സവത്തിലേക്കു അലിഞ്ഞു ചേരും.. വർഷാന്ത്യത്തിൽ തിരുവനതപുരത്ത് വന്നു ഇറങ്ങുന്ന ഓരോ സിനിമ തീർത്ഥാടകനും സിനിമ ശ്വസിക്കുകയും സിനിമ ഭക്ഷിക്കുകയും ചെയുന്ന ഓരോ രാഷ്ട്രീയജീവികൾ ആണ്… ഒരാഴ്ചത്തെ സിനിമ അനുഭവങ്ങളും ചിന്തകളുമായി സ്വയം നവീകരിച്ചു ആകും അവർ തിരിച്ചു മടങ്ങുക.. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (iffk) 23 വർഷങ്ങൾ പിന്നിടുന്നു.. മുൻവർഷത്തെ അപേക്ഷിച്ചു വളരെഏറെ വ്യത്യസ്തത ഉള്ള മേള ആയിരുന്നു ഇത്തവണത്തേത് . കേരളം കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ അവശതകൾ പേറി നിൽക്കുന്ന സമയം. ഏകദേശം 6 കോടി രൂപയോളം ചെലവ് വരുന്ന ഏറ്റവും വലിയ സിനിമ മാമാങ്കം പ്രളയക്കെടുതി കാരണം ഉപേക്ഷിക്കാൻ മുറവിളി കൂട്ടി സർക്കാരും ചലച്ചിത്ര അക്കാഡമിയും .. ചലച്ചിത്ര പ്രവർത്തകരും സിനിമ പ്രേമികളും മേള നടത്തണം എന്ന് ശക്തമായ ആവശ്യം, മേളയ്ക്ക് തുടർച്ച ഇല്ലാതായാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇവയൊക്കെ പരിഗണിച്ചു മേള നടത്താൻ തീരുമാനം ആയി .. പേരിനു മാത്രം സർക്കാരിൽ നിന്നും ബാക്കി സ്പോൺസേഴ്‌സിൽ നിന്നും ഡെലിഗേറ്റ് പാസിൽ നിന്നും ഫണ്ട്‌ കണ്ടെത്തി. അനാവശ്യ ചിലവുകൾ, ഫ്രീ പാസ്സ്, ഗസ്റ്റുകളുടെ ചിലവുകൾ, ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം തുടങ്ങിയവ ഒഴിവാക്കി കഴിഞ്ഞ വർഷത്തെ പാസിന്റെ വില ആയ 650 ൽ നിന്ന് ഇത്തവണ 2000 ആയി ഉയർത്തി . മേളയുടെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഡെലിഗേറ് പാസ്സ്.. വളരെ ലളിതമായ ഉത് ചടങ്ങുകളോടെ മേളയ്ക്ക് തുടക്കമായി. അസ്ഹർ ഫർഹാദി സംവിധാനം ചെയിത everybody knows ആയിരുന്നു ഉദ്ഘാടന
ചിത്രം 164 സിനിമകൾ 14 തീയേറ്ററുകളിലായി പ്രദർശിപ്പിച്ചു. Iffk യെ ഇത്രത്തോളം ജനകീയമാക്കിയത് ഡെലിഗേറ്റകളുടെ പങ്കാളിത്തം ആണ്. 13000 പേര് പങ്കെടുത്ത കഴിഞ്ഞ മേളയെ അപേക്ഷിച്ചു ഇത്തവണ 8000 ത്തോളം പേരാണ് പാസ്സ് വാങ്ങിയത് 3 ദിവസം സിനിമകൾ കാണാനായി 1000 രൂപയുടെ പാസും ഇത്തവണ കൊടുത്തിരുന്നു.മൂന്നിരട്ടി തുക കൊടുത്തു പാസ്സ് വാങ്ങിയവർ സിനിമ കാണാൻ മാത്രം ആഗ്രഹിച്ചു വന്നവർ ആണ്. വിവാദങ്ങൾ ഒഴിഞ്ഞു നിന്ന മേള ആയിരുന്നു ഇത്തവണ. ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും വലുതാകാതെ എല്ലാവരും കട്ടയ്ക് നിന്ന് മേളയെ വിജയിപ്പിച്ചു .റിസർവ് ചെയ്യാത്തവർക്കായി ആദ്യ ദിനങ്ങളിലെ കൂപ്പൺ സംവിധാനം പിന്നീട് ഉള്ള ദിവസങ്ങളിൽ നിർത്തലാക്കിയിരുന്നില്ല… എന്നിരുന്നാലും നല്ലരീതിയിൽ ഉള്ള സംഘടനം ആയിരുന്നു ഇത്തവണത്തേത്. തീയേറ്ററിൽ നിലത്തിരുന്നും നിന്നും കാണുന്നത് കഴിഞ്ഞ വർഷം നിർത്തിയിരുന്നത് ഇത്തവണയും തുടർന്നു.. എന്നാൽ അവസാന ദിവസങ്ങളിൽ നിലത്തിരുന്നു കാണാൻ അനുവദിച്ചിരുന്നു .. ചിലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഫെസ്റ്റിവൽ ഓട്ടോയും ഇത്തവണ ഉണ്ടായിരുന്നില്ല. ഇടയ്ക് വന്ന ഹർത്താലും ഭാഗികമായി ആ ദിവസത്തെ ഡെലിഗേറ്റകളുടെ പങ്കാളിത്തം കുറച്ചു. നിലവാരം ഉള്ള സിനിമകൾ തന്നെ ആണ് iffk യുടെ പ്രധാന ആകർഷണം. ലോകത്തിൻ്റെ പലഭാഗത്തു നിന്ന് 164 സിനിമകൾ, 14 തീയേറ്ററുകൾ ഒരു ദിവസം 5 ഷോ വെച്ച് 7 ദിവസം നീണ്ടു നിൽക്കുന്ന സിനിമാ മാമാങ്കം …ഇത്തവണ കോമ്പറ്റിഷൻ വിഭാത്തിൽ ഏഷ്യ, ലാറ്റിനമേരിക്ക ,ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളിൽ ആയിരുന്നു തിരഞ്ഞെടുത്തത്. അതിൽ Rouhollah Hejazi നിർമിച്ചു സംവിധാനം ചെയിത ഇറാനിയൻ മൂവി ദി ഡാർക്ക്‌ റൂം മികച്ച ചിത്രത്തിന് ഉള്ള സുവർണ ചകോരത്തിനു അർഹമായി 15 ലക്ഷം രൂപ ആണ് സമ്മാനത്തുക. മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ ഉള്ള രജതചകോരം അവാർഡ്നു അർഹനായി .4 ലക്ഷം രൂപ ആണ് സമ്മാനത്തുക ഫിപ്രെസ്‌സി പുരസ്‌കാരത്തിന് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം അർഹമായി.. 13 നു വൈകിട്ട് നടന്ന ലളിതമായ സമാപന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു കൊണ്ട് ഇത്തവണത്തെ മേളയ്ക്ക് തിരശീല വീണു… 23 മത്  iffk യിലെ മികച്ച 10 സിനിമകൾ

Read Also  വിവാദങ്ങൾക്കു നടുവിൽ ഐ എഫ് എഫ് കെ 24 ഇന്നു ആരംഭിക്കുന്നു ; ഇനി ഒരാഴ്ച ചലച്ചിത്രപ്രേമികളുടെ ദിനങ്ങൾ

1) Capernaum (Lebanon)

Nadine Labaki സംവിധാനം ചെയിത ലെബനൻ സിനിമ ആണ് ?Capernaum..മേളയിലെ ജനകീയ സിനിമ Capernaum ആണെന്ന് പറയാം . 3 ഷോ കൂടാതെ , ഡെലിഗേറ്റ്സിൻ്റെ അവശ്യ പ്രകാരം ഒരു തവണ കൂടി പ്രദര്ശിപ്പിച്ചിരിന്നു Capernaum.. ഒരു ലബനീസ് ബാലൻ്റെയും  അവനടുത്ത് വന്നു ചേരുന്ന ഒരു അഭയാർത്ഥിയുടെ മകൻ്റെയും കഥയാണ് Caparunum..തന്നെ വളർത്തുന്നതിൽ ഉപേക്ഷ കാണിച്ച  മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന അവൻ കോടതി മുറിക്കുളിൽ സമൂഹത്തിൻ്റെ മനുഷ്യത്വരാഹിത്യത്തിനെ ചോദ്യം ചെയ്യുന്നു..

2) A 12 year Night (Uruguay) Alvaro brechner തിരക്കഥ എഴുതി സംവിധാനം ചെയിത സിനിമ ആണ് A Twelve year a Night. പട്ടാള ഭരണത്തിൽ ഉള്ള ഉറുഗ്വയിൽ നിന്ന് രാഷ്ട്രീയ തടവ് കാരായി പിടിക്കുന്ന 3 പേരെ കൊല്ലാതെ മാനസികമായി പീഡിപ്പിച്ചു ഭ്രാന്തിലേക്കു നയിക്കുന്നതും തളരാതെ പിടിച്ചു നിൽക്കുന്നതും ആണ് കഥ.. പിൽക്കാലത്തു ഉറുഗ്വടെ പ്രസിഡന്റ്‌ ആയ El Pepe mugic ൻ്റെ  റിയൽ ലൈഫ് സ്റ്റോറി ആണ് ഈ  പടം. സിനിമ തീർന്നതിനു ശേഷം ഏതാണ്ട് കുറച്ചു സമയത്തോളം നിലയ്ക്കാത്ത കൈയടിവാങ്ങിയിരുന്നു ഈ സിനിമ നിശാഗന്ധിയിൽ  പ്രദർശിച്ചപ്പോൾ

3) Women at War (Iceland)
Benedict Erlingson സംവിധാനം ചെയിത പടം ആണ് Women at War ഐസ് ലാൻഡിലെ റിയോ ടിൻ്റോ എന്ന അലുമിനിയം ഫാക്ടറി പൂട്ടിക്കാൻ ഉള്ള സമരത്തിലാണ് പാട്ടുകാരിയായ ഹെല്ല.. ഫാക്ടറി പൂട്ടിക്കാനുള്ള ശ്രമത്തിൽ ഫാക്ടറിയില യന്ത്രങ്ങൾ കേടാക്കിയും വൈദുതി കട്ട്‌ ചെയുകയും ചെയുന്ന അവർ നിരന്തരം ഗവണ്മെൻ്റിനു തലവേദനയാകുന്നു… ഇതേ സമയം ഒരു  ഉക്രേനിയൻ അനാഥ ബാലികയെ ദത്തു എടുക്കാൻ ഹെല്ല നൽകിയ അപേക്ഷ പെട്ടന്നു അനുവദിച്ചു കിട്ടുന്നു.. എന്നാൽ പോലീസിനെ  ശക്തിപ്പെടുത്തി സമരം അടിച്ചമർത്താനും ഹെല്ല യെ പിടികൂടാനും ശ്രമികുകയാണ് ഗവണ്മെൻ്റ്.

4 Shoplifter (Japan)
Hirokazu koreeda സംവിധാനം ചെയിത ജാപ്പനീസ് സിനിമ ആണ് ഷോപ്പ് ലിഫ്റ്റർ. എവിടെ നിന്നോ വന്നു കൂടി ഒരു കുടുംബമായി ജീവിക്കുന്നവർ ആണ് ഒസാമവും, മകൻ ഷോട്ടായും, നോബിയോയും ഒരു അമ്മൂമ്മയും കൂടെ ഒരു പെൺകുട്ടിയും.. ഒസാമവും ഷോട്ടായും നല്ല ഒന്നാതരം കള്ളന്മാരാണ്.. കടകളിൽ നിന്ന് കഴിക്കാൻ ഉള്ള സാധങ്ങൾ മോഷ്ടിച്ചു വീട്ടിൽ കൊടുക്കുന്നു. ഒരു ദിവസം ഇവർക്കു വഴിയിൽ നിന്ന് ഒരു പെൺകുഞ്ഞിനെ കിട്ടുന്നു.. അവളെ അവർ വീട്ടിലെക്കു കൂട്ടുന്നു. തുടർന്നു ഇവരുടെ ജീവിതം തന്നെ മാറിമറിയുകയാണ്… Cannes ഫിലിം ഫെസ്റ്റിൽ palme d’ Or പുരസ്‌കാരം നേടിയ ചിത്രം ആണ് ഷോപ്പ് ലിഫ്റ്റർ..മേളയിലെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് ഷോപ്പ് ലിഫ്റ്റർ…

5 ദി ഡാർക്ക്‌ റൂം ( Iran)
Iffk യിൽ സുവർണ ചകോരം നേടിയ ഇറാനിയൻ ചിത്രം ആണ് ദി ഡാർക്ക്‌ റൂം. ഫർഹാദും ഹലായുടേം മകൻ ആണ് 5 വയസുകാരനായ ആമിർ. ഒരു ദിവസം ആമിർ നെ കാണാതാകുന്നു.. കുറച്ചു ദിവസങ്ങൾക്ക് ശേഷം മരുഭുമിയിൽ നിന്ന് ആമിർ നെ തിരികെ കിട്ടുന്നു.. തന്റെ ശരീരം മറ്റൊരാൾ കണ്ടെന്നു ആമിർ മാതാപിതാക്കളോട് പറയുന്നു… തന്റെ മകനെ ലൈംഗികമായി ഉപയോഗിച്ച കുറ്റവാളിയെ കണ്ടെത്താൻ ഫർഹാദും ഹെലയും ഇറങ്ങി തിരിക്കുന്നു..

Read Also  ഹെല്ലാരോ ഒരു സിനിമയ്ക്കുപരി നിൽക്കുന്ന അനുഭവം.

6 ബോർഡർ ( സ്വീഡൻ )
അലി അബ്ബാസി സംവിധാനം ചെയ്‌ത സ്വീഡിഷ് സിനിമ ആണ് ബോർഡർ. കസ്റ്റംസ് ഓഫീസർ ആയ ടിന യ്ക്ക് സ്മൈലു തിരിച്ചുഅറിയാൻ ഉള്ള എക്സ്ട്രാഓർഡിനറി കഴിവ് ഉണ്ട് .. അത് വഴി അവർ ഒരുപാടു കേസ് തെളിച്ചിട്ടുണ്ട്.. എന്നാൽ ഒരിക്കൽ വോറെ എന്നൊരു മനുഷ്യൻ റ്റീനേയ്ക്കു വെല്ലുവിളി ആകുന്നു.. എത്ര ശ്രമിച്ചിട്ടും വോറെയുടെ പിന്നിൽ ഉള്ള നിഗൂഢത കണ്ടുപിടിക്കാൻ റ്റീനയ്ക് കഴിയുന്നില്ല ടിന വോറെയുമായി ഒരു അടുപ്പം സൂക്ഷിക്കുകയും അത് വഴി അയാളെ പിടിക്കാൻ നോക്കുകയും, എന്നാൽ അവൾ താനുമായി ബന്ധപ്പെട്ട ഒരു സത്യം മനസിലാകുന്നു…

7 എൽ ഏഞ്ചൽ ( അര്ജന്റീന )
ലൂയിസ് ഒർട്ടേഗ സംവിധാനം ചെയിത അർജന്റീനൻ സിനിമ ആണ് ഏൽ ഏഞ്ചൽ.. കാർലൈറ്റോസ് എന്നാ ചെറുപ്പക്കാരൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോഷണ കലയിൽ അഗ്രഗണ്യൻ ആണ്.. മറ്റുള്ളവരുടെ വസ്തുക്കളിൽ ആണ് എപ്പോഴും അവനു നോട്ടം.. കൗമാരത്തിന്റെ തുടക്കത്തിൽ ആണ് തന്റെ ജന്മസിദ്ധമായ കഴിവ് അവൻ തിരിച്ചു അറിയുന്നത്.. സ്കൂളിൽ നിന്ന് അവനു ലഭിച്ച ചങ്ങാതി ആണ് റാമോന.രാമോണയും, റാമോനയുടെ പിതാവും കാർലൈറ്റോസും ചേർന്നു മോഷണണങ്ങൾ നടത്തുന്നു… അത് കാർലൈറ്റോസ്‌നിനെ കുറ്റകൃത്യങ്ങളിടെ വഴിയേ നടത്തുന്നു .. ഒരു റിയൽ ലൈഫ് സ്റ്റോറി ആണ് ഈ സിനിമ..

8 അറ്റ് വാർ  ( ഫ്രാൻസ് )
Stephane brize സംവിധാനം ചെയിത ഫ്രഞ്ച് മൂവി ആണ് അറ്റ് വാർ.. പേരി ഇൻഡസ്ട്രീ സ് എന്ന കമ്പനി പെട്ടന്നു 1100 ജോലിക്കാരെ പിരിച്ചു വിടാൻ പോകുന്നു.. ഈ 1100 ജോലിക്കാരും രണ്ടു വർഷമായി കമ്പനിക്ക് വേണ്ടി ഓവർടൈം ചെയ്‌തു ലാഭേച്ഛ ഇല്ലാതെ പണി എടുത്തവരായിരിന്നു. ഈ തീരുമാനത്തിന് എതിരായി അവർ സമരത്തിന് ഇറങ്ങുന്നു..

9  ഡോഗ് മാൻ ( italy ) Matteo garrone സംവിധാനം ചെയ്ത് ഇറ്റാലിയൻ ചിത്രം ആണ് ഡോഗ്മാൻ. മാഴ്‌സെലോ ഒരു പട്ടി വളര്ത്തല്ക്കാരാനാണ്. മകൾക്കും കുറച്ചു സുഹൃത്ക്കളകും ഒപ്പം സന്തോഷ ജീവിതം നയിച്ചു വരികയാണ്. മകൾക് വേണ്ടി പണം സമ്പാദിക്കാൻ അയാൾ മയക്കുമരുന്നു കച്ചവടം തുടങ്ങുന്നു.. സിമോൻ എന്ന ഒരു കുറ്റവാളി അയാളെ ഒരു മോഷണത്തിൽ കുടുക്കുന്നു.. അയാൾ ജയിലിൽ നിന്ന് വന്നിട്ടു തന്റെ നിരപരാധിത്വം  തെളിയിക്കാൻ ശ്രമിക്കുന്നു….


10 -Human, Space, Time And Human
Dir: Kim Ki-duk
ചലച്ചിത്ര പ്രേമികളുടെ ഇഷ്ട സംവിധായകൻ ,
കിം കി ഡുക് ന്റെ സിനിമകൾ കാണാൻ വരുന്ന പ്രേക്ഷകർ iffk യിൽ ഉണ്ട്. കിം ന്റെ പടങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല ഈ ചിത്രം .എല്ലാത്തരം വയലൻസും ഉള്ള ഒരു ഫാന്റസി മൂവി ആണ് ഇത്.. അഴിമതി ഫാസിസം ,വിശപ്പു , മനുഷ്യന്റെ ലൈംഗീകാസക്തി എല്ലാത്തിനേം സിംബോളിക്കൽ ആയി പറഞ്ഞു പോകുന്ന കിം കി ഡുക്. എന്നിരുന്നാലും പഴയ കിം കി ഡുക് പടങ്ങളുടെ അടുത്ത് വരില്ല ഈ ചിത്രം.

Spread the love

24 Comments

Leave a Reply